വിഷം കലര്‍ന്ന പച്ചക്കറി ഇനി വേണ്ട, വിഷമയമായ പച്ചക്കറികള്‍ തടയാനുള്ള ഒരുക്കത്തില്‍ സര്‍ക്കാര്‍

കേരളത്തിലെ ഓരോ ജനങ്ങളും ഇപ്പോള്‍ കഴിക്കുന്നത് വിഷം കലര്‍ന്ന പച്ചക്കറിയാണ്. എന്തിനും ഏതിനും വിഷമയം. നല്ല ശുദ്ധമായ പച്ചക്കറികളാണ് കടകളില്‍ വില്‍ക്കുന്നതെന്നാണ് ആദ്യമൊക്കെ പാവം ജനങ്ങള്‍ കരുതിയിരുന്നത്. പക്ഷെ, പണി പാളി. കഴിച്ചതെല്ലാം മാരകമായ വിഷം മാത്രം. പച്ചക്കറി ഫ്രാഷായിരിക്കാന്‍ എന്തെല്ലാം മാരകമായ വഴികളാണ് കച്ചവടക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്. വിഷം കലര്‍ന്ന പച്ചക്കറികള്‍ കഴിച്ചാല്‍ ഇല്ലാത്ത പുതിയ അസുഖങ്ങള്‍ വരെ പിടിപ്പെടാം.
എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷമയമായ പച്ചക്കറികള്‍ തടയാന്‍ കേരളം ഇപ്പോള്‍ തയാറെടുക്കുകയാണ്്. വിഷാംശം കണ്ടെത്തിയാല്‍ ആ പ്രദേശത്തുനിന്നുള്ള പച്ചക്കറി വരവു തടയാനാണു കേരള സര്‍ക്കാരിന്റെ നിര്‍ദേശം. പച്ചക്കറികളുടെ സ്രോതസ്സും വിപണിയും വ്യക്തമാക്കിയാല്‍ മാത്രമേ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍നിന്നു വാഹനം കേരളത്തിലേക്കു കടത്തിവിടൂ എന്ന നിബധനയുമുണ്ട്. ഇപ്പോള്‍ പച്ചക്കറിച്ചന്തകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധനയില്‍ പച്ചക്കറി എവിടെനിന്നാണ് എത്തിയതെന്നുകൂടി പരിശോധക്കാര്‍ രേഖപ്പെടുത്തുകയും വേണം. വിപണിയില്‍നിന്നു ശേഖരിക്കുന്ന പച്ചക്കറികള്‍ പരിശോധിക്കുമ്പോള്‍ വിഷാംശ കലര്‍ന്നിട്ടുണ്ടെന്ന്്് തെളിഞ്ഞാല്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.
അമിത കീടനാശിനി പ്രയോഗം മൂലം വിഷലിപ്തമായ പച്ചക്കറിക്കുപുറമേ പഴങ്ങള്‍ക്കും ഇതു ബാധകമാണ്. വിഷം കലര്‍ന്ന പഴങ്ങളും ഇനി കടകളില്‍ നിന്നും നീക്കം ചെയ്യും. പച്ചക്കറികളും പഴങ്ങളും കൊണ്ടുവരുന്ന എല്ലാ വാഹനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള റജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൂലൈ 15നകം റജിസ്‌ട്രേഷന്‍ നേടണം. മന്ത്രിമാരായ വി.എസ്. ശിവകുമാറും അനൂപ് ജേക്കബും ചേര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തീരുമാനങ്ങളെടുത്തത്. ഇതൊന്നും കൂടാതെ പളനി മുരുക ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതം നിര്‍മിക്കാനുപയോഗിക്കുന്ന ശര്‍ക്കരയുടെ നിലവാരം തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ്.
കൂടാതെ, വിപണിയിലുള്ള എല്ലാത്തരം നൂഡില്‍സ്, പാസ്ത, മാക്കറോണി ഉല്‍പന്നങ്ങളുടെയും ഗുണമേന്‍മ പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ഭക്ഷ്യ സുരക്ഷ ഗുണമേന്‍മാ അതോറിറ്റി (എഫ്എസ്എസ്എഐ) യുടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മാഗി വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനയും തുടരും. മാഗിക്കു പുറമേ ഇറക്കുമതി ചെയ്യുന്ന നാലെണ്ണം ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകളുടെയും നൂഡില്‍സും പരിശോധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















