കളക്ടർ ബ്രോ കൊള്ളാലോ... കളക്ടർ ബ്രോയുടെ തനി രൂപം പുറത്ത് നടിയുടെ പടത്തിൽ ! തിരുമണ്ടത്തരം! പാഴ്സലായി പണി വരുന്നു

സസ്പെൻഷന്റെ വക്കിലെത്തി നിൽക്കുന്ന കളക്ടർ ബ്രോക്ക് പാഴ്സലായി പണി വരുന്നു. മാതൃഭൂമി ലേഖികയുടെ വാട്ട്സ് ആപ്പിലേക്ക് അശ്ലീല ചുവയുള്ള ചിത്രങ്ങൾ അയച്ചതാണ് ബ്രോക്ക് കുരുക്കായി തീർന്നത്.
ആഴക്കടൽ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി.) മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിനോട് മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.പി. പ്രവിത വാട്സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോഴാണ് അശ്ലീലച്ചുവയുള്ള ചിത്രങ്ങൾസഹിതമുള്ള തരംതാഴ്ന്ന മറുപടി ലഭിച്ചത്.
ഇക്കാര്യം മാതൃഭൂമി പരസ്യമാക്കിയതോടെയാണ് സർക്കാരിന്റെ കൈയിൽ നല്ല ഒന്നാന്തരം കുറുവടി കിട്ടിയത്. ഇനി സർക്കാർ അതുപയോഗിച്ച് ഒരു കളി കളിക്കും.
കളക്ടർ ബ്രോ' എന്ന് സാമൂഹികമാധ്യമങ്ങളിൽ പലരും പേരുചാർത്തിയ ഉദ്യോഗസ്ഥനുമായി ലേഖിക തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33-നും 2.23-നും ഇടയിലാണ് വാട്സാപ്പ് ആശയവിനിമയം നടത്തിയത്. കളക്ടർ ബ്രോ എന്ന് പ്രശാന്തിനെ നിരന്തരം വിളിച്ചിരുന്നത് മാതൃഭൂമിയാണ്. കോഴിക്കോട് കളക്ടർ ആയിരിക്കെ പ്രശാന്തിനെ ബിംബമാക്കി തീർത്തതും മാതൃഭൂമിയാണ്.
ഒരു സഹപ്രവർത്തകനിൽനിന്ന് നമ്പറെടുത്ത് ആദ്യം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് വാട്ട്സ് ആപ്പ് മെസേജ് അയച്ചത്. 1.33-ന് അയച്ച സന്ദേശത്തിന് 1.47-നുതന്നെ ആദ്യമറുപടി കിട്ടി. സന്ദേശം അയച്ച നമ്പർ 9447048777. ട്രൂകോളറിലും ഇത് എൻ. പ്രശാന്തിന്റെ നമ്പറാണ്. prasanthnair.ias@gmail.com എന്ന മെയിൽ ഐ.ഡി.യും ഇതിനൊപ്പം കാണാം. ഇതാണ് ലേഖികയുടെ വിശദീകരണം.
ഹായ് പറഞ്ഞ ശേഷം സംസാരിക്കാൻ സമയമുണ്ടോ എന്ന് ലേഖിക ചോദിക്കുന്നു. താൻ മാതൃഭൂമി ലേഖികയാണെന്നും പറയുന്നു. ഒരു വാർത്തയുടെ ആവശ്യത്തിനാണ് വിളിക്കുന്നതെന്നും പറഞ്ഞു.
സുനിൽ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കറാണ് ബ്രോ തിരിച്ചയച്ചത്. അപ്പോൾ താങ്കളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല. എന്താണ് പ്രതികരണമെന്ന് അറിയാനാണ് ശ്രമിക്കുന്നതെന്ന് ലേഖിക മറുപടി നൽകി .
ഓ... യാ... എന്ന് പറഞ്ഞ് നടിയുടെ അശ്ലീലചുവയുള്ള സ്റ്റിക്കർ പ്രശാന്ത് തിരിച്ചയച്ചു.
ഇതെന്ത് തരത്തിലുള്ള പ്രതികരണമാണെന്ന് ലേഖിക ചോദിച്ചപ്പോൾ സ്റ്റിക്കറിലൂടെത്തന്നെ പ്രശാന്ത് മറുപടി നൽകി. അതും നടിയുടെ മുഖമുള്ള ഒന്ന്.
ഇത്രയും തരംതാഴ്ന്ന പ്രതികരണങ്ങൾ താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സർക്കാർ പദവിയിലിരിക്കുന്ന ഒരു വ്യക്തിയിൽനിന്ന് പ്രതീക്ഷിച്ചില്ലെന്ന് ലേഖിക പറഞ്ഞു. ഇതിനെക്കുറിച്ച് ബന്ധപ്പെട്ട ഉന്നത അധികാരികളോട് പരാതിപ്പെടും. താങ്കളുടെ ഒരു പ്രതികരണവും ഇനി ആവശ്യമില്ല. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് താങ്കൾ ആദ്യം പഠിക്കേണ്ടത്. നന്ദി! ഇത്രയും പറഞ്ഞു വച്ചു ലേഖിക.
എന്ത് ?!! എന്ന് ചോദിച്ചു കൊണ്ട് വീണ്ടും പ്രശാന്തിന്റെ മറുപടി. വാർത്ത ചോർത്തിയെടുക്കാനുള്ള വിദ്യകൾ കൊള്ളാം. ക്ഷമിക്കണം. തെറ്റായ ആളുടെയടുത്ത് തെറ്റായ വിദ്യകളായിപ്പോയി. ബൈ മാഡം.
ചില മാധ്യമപ്രവർത്തകരെ തോട്ടിപ്പണിക്കാരുമായി താരതമ്യപ്പെടുത്തുന്നതിൽ അദ്ഭുതമില്ലെന്നും പ്രശാന്ത് തുടർന്ന് മെസേജയച്ചു.
പരാതിപ്പെടുമെന്ന സന്ദേശം കണ്ടതിന്റെ ഫലമാണോ എന്നറിയില്ലെന്നും ആദ്യമയച്ച സ്റ്റിക്കറുകളെല്ലാം അദ്ദേഹം ചാറ്റിൽനിന്ന് ഡിലീറ്റ് ചെയ്തെന്നും വാർത്തയിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ചെന്നിത്തലക്ക് കരാറിന്റെ ഒറിജിനൽ കൈമാറിയത് പ്രശാന്താണെന്ന സംശയം സർക്കാരിനുണ്ട്. ഇത് തെളിയിക്കാൻ പ്രശാന്തിന്റെ കഴിഞ്ഞ ആഴ്ചകളിലെ നീക്കങ്ങളെല്ലാം സർക്കാർ പരിശോധിക്കുന്നുണ്ട്. അതിനിടയിലാണ് ഉത്തരവാദപ്പെട്ട ഒരു പത്രത്തിന്റെ ലേഖികയോട് അശ്ലീല ചുവയിൽ വാട്ട്സ് ആപ്പിൽ സംസാരിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്.
ലേഖികയിൽ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം നടത്താൻ സർക്കാർ ഇന്നു തന്നെ ഉത്തരവിടും. സംസ്ഥാന പോലീസ് മേധാവി നിയോഗിക്കുന്ന ഒരു വനിതാ ഐ. പി എസ് ഉദ്യോഗസ്ഥ കേസന്വേഷികുമെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ് പ്രശാന്ത് ഐ. എ. എസ്. ലേഖികയുടെ പരാതി കിട്ടിയില്ലെങ്കിലും പോലീസിന് കേസെടുക്കാം. തന്ത്രകുമാരനെന്ന് അറിയപ്പെടുന്ന ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ബുദധിയോർത്ത് പൊട്ടിച്ചിരിക്കുകയാണ് കേരളം!
https://www.facebook.com/Malayalivartha