കൂട്ടുകാരികളുടെ കണ്‍മുന്നില്‍ വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു

പാളം മുറിച്ചു കടക്കുന്നതിനിടെ കൂട്ടുകാരികളുടെ കണ്‍മുന്നില്‍ ട്രെയിനിടിച്ചു വിദ്യാര്‍ഥിനി മരിച്ചു. അയ്യമ്പുഴ ചുള്ളി വട്ടേക്കാടന്‍ സെബാസ്റ്റ്യന്റെ മകള്‍ ദിവ്യ(20) ആണു ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ 8.15ഓടെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.
തൃശൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിഷ്വല്‍ മീഡിയ വിദ്യാര്‍ഥിയായ ദിവ്യ ക്ലാസിലേക്കു പോകുംവഴിയാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരികളായ രണ്ടു പേര്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ ദിവ്യ ഒന്നാം നമ്പര്‍ ട്രാക്കിലൂടെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴാണു ദുരന്തം. ഒപ്പമുണ്ടാായിരുന്ന കൂട്ടുകാരികള്‍ രണ്ടു പേരും പ്ലാറ്റ്‌ഫോമിലേക്കു കയറിയെങ്കിലും ദിവ്യക്ക് കയറാന്‍ സാവകാശം കിട്ടിയില്ല.
ട്രെയിന്‍ പാഞ്ഞെത്തുന്നതു കണ്ടു മറ്റു യാത്രക്കാര്‍ ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പെട്ടു ശരീരം ഛിന്നഭിന്നമായി. തലയുടെ ഭാഗം ട്രെയിനിന്റെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പിന്നീട് അങ്കമാലി ഫയര്‍ഫോഴ്‌സ് എത്തിയാണു മൃതദേഹ ഭാഗങ്ങള്‍ പുറത്തെടുത്തത്. ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. പാസഞ്ചര്‍ ട്രെയിനിലാണ് ഇവര്‍ക്കു പോകേണ്ടിിയിരുന്നത്. അകലെനിന്നു വരുന്നതു കണ്ടപ്പോള്‍ തങ്ങള്‍ക്കു പോകേണ്ട ട്രെയിനാണെന്നു തെറ്റിദ്ധരിച്ചു ധൃതിയില്‍ പാളം മുറിച്ചു കടക്കുകയായിരുന്നു.
അങ്കമാലിയില്‍ സ്റ്റോപ്പില്ലാത്ത ധന്‍ബാദ് എക്‌സ്പ്രസ് വേഗത്തിലാണു വന്നത്. അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ അര മണിക്കൂറോളം അങ്കമാലിയില്‍ പിടിച്ചിട്ടു. അങ്കമാലിയിലെ സ്ഥാപനത്തില്‍ പഠിച്ചിരുന്ന ദിവ്യ അടുത്തിടെയാണു തൃശൂരിലെ സ്ഥാപനത്തില്‍ പ്രവേശനം നേടിയത്. അവിടെ പോയിത്തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ഏക മകളാണ്. സംസ്‌കാരം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















