ഭൂമിതട്ടിപ്പുകേസില്‍ സലിംരാജിന് കര്‍ശന ഉപാധികളോടെ ജാമ്യം

കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് അടക്കമുള്ള ഏഴു പ്രതികള്‍ക്കും തിരുവനന്തപുരം സി.ബി.ഐ കോടതി ജാമ്യം കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത്?. എല്ലാ ശനിയാഴ്ചയും കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ ഹാജരാവണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.
ഒന്നാംപ്രതി സി.കെ.ജയറാം, രണ്ടാം പ്രതിയും സലീംരാജിന്റെ സഹോദരീ ഭര്‍ത്താവുമായ സി.എച്ച്. അബ്ദുള്‍ മജീദ്, മൂന്നാം പ്രതി എ.നിസാര്‍, പത്താം പ്രതി എ.എം.അബ്ദുള്‍ അഷറഫ് എന്നിവരും 24 ആം പ്രതിയും ഡെപ്യൂട്ടി തഹസീല്‍ദാറുമായ വിദ്യോദയ കുമാര്‍, 28ആം പ്രതി എസ്.എം.സലീം എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍. പ്രതികളുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















