നെടുമ്പാശേരി വഴി സ്വര്‍ണം കടത്തുന്ന വന്‍ സംഘം പിടിയില്‍

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന വന്‍ സംഘം പിടിയിലായി. ബിഡബ്യൂഎഫ്എസ് മാനേജര്‍ ഉള്‍പ്പടെ പത്തോളം പേരാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജീവനക്കാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. സംഘത്തില്‍ നിന്നും 13 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി നൗഷാദാണ് സ്വര്‍ണ കടത്തിലെ മുഖ്യ സൂത്രധാരന്‍. സംഘം നിരവധി തവണ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. വിശദമായ അന്വേഷണം കേസില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















