ഇല്ലാത്ത സ്ഥലത്തിന്റെ പേരില്‍ റിയല്‍ എസ്‌റ്റേറ്റുകാരില്‍ നിന്നും തട്ടിയത് കോടികള്‍: കൊച്ചിയില്‍ നിന്നും മറ്റൊരു വമ്പന്‍ തട്ടിപ്പിന്റെ കഥ കൂടി പുറത്ത്

സ്ഥലം വില്‍പ്പനക്കെന്നുപറഞ്ഞ് പത്രപരസ്യം കണ്ടാല്‍ ചാടിപുറപ്പെടുന്നവര്‍ ഒന്നുകൂടി ആലോചിക്കുന്നത് നല്ലതായിരിക്കും. കാരണം വായില്‍ നാക്കുണ്ടെങ്കില്‍ ഇല്ലാത്ത സ്ഥലം കാണിച്ച് വസ്തു വാങ്ങിച്ച് തന്നു എന്ന്
നമ്മെ ബോധ്യപ്പെടുത്താന്‍ ഇത്തരക്കാര്‍ക്ക് ഒരുപാടുമില്ല.
മുളന്തുരുത്തി പള്ളിത്താഴത്ത് നടക്കാവ് റോഡിലാണ് എളമക്കര പുന്നയ്ക്കല്‍ പാലപ്പറമ്പില്‍ സ്റ്റീഫന്‍ മാനുവല്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനായി ഓഫീസ് തുടങ്ങിയത്. താമസം രണ്ടാം ഭാര്യയുമൊത്ത് ഉദയംപേരൂരിലേക്ക് മാറ്റിയതിനൊപ്പം ഇവര്‍ക്കുണ്ടായ കുട്ടിയെ ഇവിടെയുള്ള സ്‌കൂളിലും ചേര്‍ത്തു. പ്രമുഖ പ്രസദ്ധീകരണങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് പരസ്യങ്ങള്‍ നല്‍കിയാണ് തുടക്കത്തില്‍ ആളുകളുമായി ബന്ധമുണ്ടാക്കുന്നത്.
പരസ്യത്തില്‍ പറയുന്ന ഭൂമി എവിടെയാണന്ന് സ്റ്റീഫന് പോലുമറിയില്ല. മനസില്‍ തോന്നുന്ന രീതിയിലായിരിക്കും പരസ്യങ്ങള്‍ നല്‍കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നവരോട് ഓഫീസില്‍ എത്താന്‍ പറയുകയും, ചങ്ങാത്തം കൂടുകയുമാണ് പതിവ്. ഇവരുടെ വിശ്വാസം ആര്‍ജ്ജിക്കാനായാണ് ആഡംബരമായി ചെലവും ചെയ്യുന്നത്. ഇവരില്‍ നിന്നും തട്ടിപ്പ് കഥകള്‍ പറഞ്ഞ് ഇതിനിടെ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്യും.
റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ടു വെട്ടിപ്പു നടന്നതിന്റെ പരാതിയൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെങ്കിലും കുടുങ്ങിയത് എഫ്എസിടിയിലും, ജില്ലാ സഹകരണ ബാങ്കിലും ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലാണ്. ഫാക്ടില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പിറവത്തിനടുത്ത് കക്കാട് പരിയാരത്ത് മറ്റത്തില്‍ ബിനീഷില്‍ നിന്നും മൂന്നു ലക്ഷവും, പെരുമ്പിള്ളി മണപ്പനാട്ട് ജിബിനില്‍ നിന്നും അഞ്ച് ലക്ഷവും, ജില്ലാ സഹകരണ ബാങ്കില്‍ ജോലിക്കായി പൂണിത്തറ തച്ചിലത്ത് സുനില്‍കുമാറില്‍ നിന്നും അഞ്ച് ലക്ഷവും സ്റ്റീഫന്‍ വാങ്ങിയതായി പരാതിയുണ്ടെന്ന് മുളന്തുരുത്തി എസ്‌ഐ എം.കെ. സത്യവാന്‍ പറഞ്ഞു.
ഇതുകൂടാതെ മറ്റ് നിരവധിപേരും സ്റ്റീഫന്റെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. മുളന്തുരുത്തിയിലെ ഒരു വ്യാപാരിയില്‍ നിന്നും എട്ട് ലക്ഷം രൂപ കടം വാങ്ങിയത് തിരികെ നല്‍കിയില്ലെന്നുള്ള പരാതിയുമുണ്ട്. പലരില്‍ നിന്നും 21 ലക്ഷം രൂപാവരെ കബളിപ്പിച്ചതായുള്ള പരാതിയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പണം വാങ്ങിയവരുമായി മൂന്നാര്‍ വഴി കൊടേക്കാനിലേക്ക് വിനോദയാത്രയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ചിലവ് പൂര്‍ണമായും സ്റ്റീഫനാണ് നല്‍കിയത്. ജോലിക്കായി പണം നല്‍കിയവര്‍ സ്റ്റീഫനെ വിളിക്കുമ്പോള്‍ ഓരോ ഒഴിവുകള്‍ പറഞ്ഞ് ദിവസം മാറ്റിപറയുകയായിരുന്നു പതിവ്. ഇതിനിടെ സ്റ്റീഫനെ കബളിപ്പിച്ച് കൊല്ലം സ്വദേശിയായ യുവാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പറയപ്പെടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















