ജോലിയില്ലെങ്കിലെന്ത്? മുനീറും ജയലക്ഷ്മിയും വാങ്ങിയ യാത്രാബത്ത കണ്ടോ .....

കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി കൊണ്ട് പ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത മന്ത്രി പി.കെ. ജയലക്ഷ്മി 25.31 ലക്ഷം രൂപ യാത്രാബത്ത കരസ്ഥമാക്കി. ഒരു ജോലിയുമില്ലാത്ത എം കെ മുനീറും മോശമല്ല, 37.54 ലക്ഷമാണ് യാത്രാബത്ത. പെരുത്ത് പണിയുള്ള മുഖ്യമന്ത്രിയും ധനമന്ത്രിയും വാങ്ങിയത് ജയലക്ഷ്മിയും മുനീറും വാങ്ങിയതിന്റെ പകുതി മാത്രം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മന്ത്രിമാര്‍ ഈടാക്കിയ യാത്രാബത്തയുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് നിയമസഭയുടെ മുമ്പിലെത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാങ്ങിയ യാത്രാബത്ത 18.19 ലക്ഷം മാത്രമാണ്. കെഎം മാണി 16.13 ലക്ഷവും വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 16.75 ലക്ഷവും യാത്രാബത്ത വാങ്ങി.
വനം മന്ത്രിയാണെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യാത്രാബത്ത വാങ്ങുന്നതില്‍ മോശമല്ല. 32.16 ലക്ഷമാണ് അദ്ദേഹം യാത്രാ ബത്തയായി കരസ്ഥമാക്കിയത്.
മഞ്ഞളാംകുഴി അലി യാത്രാബത്തയുടെ കാര്യത്തില്‍ മാന്യനാണ്. 11.66 ലക്ഷമാണ് അദ്ദേഹം വാങ്ങിയത്. മന്ത്രി രമേശ് ചെന്നിത്തലയാണ് യാത്രാബത്ത തീരെ കുറച്ചു വാങ്ങിയത്. 8.28 ലക്ഷം പക്ഷേ ചെന്നിത്തല മന്ത്രിയായിട്ട് അധികനാളായിട്ടില്ല.
മന്ത്രി പിജെ ജോസഫ് 20.36 ലക്ഷവും കെ സി ജോസഫ് 26.21 ലക്ഷവും യാത്രാബത്ത വാങ്ങിയിട്ടുണ്ട്. കൃഷിമന്ത്രി കെ പി മോഹനന്‍ 26.15 ലക്ഷം യാത്ര ബത്ത വാങ്ങി. ആര്യാടന്‍ മുഹമ്മദിന്റെ യാത്രാബത്തയും കുറവാണ്. 19.21 ലക്ഷം അടൂര്‍ പ്രകാശ് 28.38 ലക്ഷം യാത്രാ ബത്ത വാങ്ങി.
മന്ത്രിമാര്‍ക്ക് കാറും സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വിമാന, തീവണ്ടി ടിക്കറ്റുകളും സര്‍ക്കാര്‍ നല്‍കും. യാത്രാ ബത്ത എന്നാല്‍ മന്ത്രിമാര്‍ ജനങ്ങളെ സേവിക്കുന്നതിന് നടത്തുന്ന യാത്രകളില്‍ ഇനാമായി നല്‍കുന്ന തുകയാണ് . ഇവരുടെ ജനസേവനം സുപ്രസിദ്ധമായതിനാല്‍ ബത്ത കുറഞ്ഞു പോയെന്ന് വാദിക്കുന്ന വിരുതന്‍മാരുമുണ്ട്. മന്ത്രിമാര്‍ തങ്ങളുടെ സ്റ്റാഫ് വഴിയാണ് യാത്രാബത്ത തയ്യാറാക്കാറുള്ളത്. യാത്രാബത്ത എഴുതാന്‍ അറിയുന്ന പ്രഗല്ഭരെയാണ് സാധാരണ സ്റ്റാഫായി നിയമിക്കാറുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















