വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം

നിലവിലുള്ള സ്വകാര്യബസ്സുകളുടെ മുഴുവന്‍ പെര്‍മിറ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ സംസ്ഥാനത്തെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുടെ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു.
2006ല്‍ നിലവിലുള്ള ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തി ദേശീയവത്കരണം നടപ്പാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. സുപ്രീംകോടതിയും ഇതേ നിര്‍ദേശമാണ് നല്‍കിയത്. എന്നാല്‍, 2009ല്‍ അതിനു വിരുദ്ധമായി കെ.എസ്.ആര്‍.ടി.സി.ക്ക് ഇഷ്ടമുള്ള പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരെ സ്വകാര്യബസ്സുടമകള്‍ സ്‌റ്റേ വാങ്ങി.
എന്നാല്‍, പിന്നീട് സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി ശരിവെച്ചതോടെ സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് പുതുക്കിക്കിട്ടാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് പെര്‍മിറ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യബസ്സുകള്‍ സമരത്തിനിറങ്ങുന്നതെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















