തെളിവില്ല... ബാര്‍ കോഴ കേസില്‍ കെ. ബാബുവിനെതിരെ തെളിവില്ലെന്നു വിജിലന്‍സ്

ബാര്‍കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്നു വിജിലന്‍സ്. ദ്രുതപരിശോധന റിപ്പോര്‍ട്ടില്‍ ബാബുവിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് നിഗമനം. വിജലന്‍സ് എസ്പി പി.കെ.എം. ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാബുവിന് 10 കോടി നല്‍കിയെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ലൈസന്‍സ് ഫീസ് കുറയ്ക്കുകയല്ല ഉയര്‍ത്തുകയാണ് ചെയ്തതെന്നും ബാബു വിജിലന്‍സിനു മുമ്പാകെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, സര്‍ക്കാര്‍ കേസ് അട്ടിമറിച്ചതായും ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















