അരുവിക്കര ഉപതിരഞ്ഞെടുപ്പ് : ശബരീനാഥനും രാജഗോപാലും ഇന്നു പത്രിക സമര്‍പ്പിക്കും

അരുവിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥും ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലും ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ഇന്നാണ്. രാജഗോപാല്‍ രാവിലെ 11നും ശബരീനാഥന്‍ ഉച്ചകഴിഞ്ഞു 2.30നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെയാണു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം. ഇതുവരെ ഏഴുപേര്‍ വരണാധികാരിയായ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ജോണ്‍സണ്‍ പ്രേംകുമാറിനു മുന്നില്‍ പത്രിക നല്‍കി. വ്യാഴാഴ്ചയാണു സൂക്ഷ്മപരിശോധന. ഈ മാസം 13 വരെ പത്രിക പിന്‍വലിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















