കാമുകന്റെ ഭാര്യയെ കൊന്ന കേസില്‍ മലയാളി യുവതിക്ക് 30 വര്‍ഷം തടവ്

കാമുകന്റെ ഭാര്യയെ വെടിവച്ചു കൊന്ന കേസില്‍ മലയാളി യുവതിക്ക് 30 വര്‍ഷം തടവ്. പാക് വംശജയായ നസീഷ് നൂറാനി(27)യെ വെടിവച്ചു കൊന്ന കേസിലാണു മലയാളിയായ അന്റോണിയറ്റ് സ്റ്റീഫനു മോറിസ് കൗണ്ടികോടതി ശിക്ഷ വിധിച്ചത്. മരണമടഞ്ഞ നൂറാനിയുടെ ഭര്‍ത്താവ് കാഷിഫ് പര്‍വേയ്‌സ് ഈ കേസില്‍ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്.
2011 ഓഗസ്റ്റ് 16ന് രാത്രി ബൂണ്‍ടണിലാണു വെടിവയ്പ് ഉണ്ടായത്. നസീഷ് നൂറാനിയുടെ സഹോദരിയുടെ വീട്ടില്‍നിന്ന് രാത്രിഭക്ഷണം കഴിച്ച് കാഷിഫും(26) നസീഷ് നൂറാനിയും മകന്‍ ഷയാനും (മൂന്ന് വയസ്) പുറത്തുവരുമ്പോഴായിരുന്നു ആക്രമണം. നെഞ്ചില്‍ വെടിയേറ്റ നൂറാനി തല്‍ക്ഷണം മരിച്ചു.
നൂറാനിയുടെ ഭര്‍ത്താവായ കാഷിഫിനു തോളിലും കൈകളിലുമാണ് വെടിയേറ്റത്. മുസ്ലീം ഭീകരന്‍ എന്നാക്രോശിച്ച് ഒരു ആഫ്രിക്കന്‍ അമേരിക്കനും ഒരുവെള്ളക്കാരനും മറ്റൊരാളും ചേര്‍ന്നാണു വെടിവയ്പ് നടത്തിയതെന്നു കാഷിഫ് മൊഴിനല്‍കിയതോടെയാണ് സംഭവം വിവാദമായത്.
വിശദമായി ചോദ്യം ചെയ്തപ്പോള്‍ കാഷിഫ് കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ നിര്‍ദേശ പ്രകാരം അന്റോണിയറ്റാണു വെടിവച്ചതെന്നും ഇയാള്‍ വ്യക്തമാക്കി.
അന്റോണിയറ്റിന്റെ പിതാവ് തമിഴ് വംശജനായ ഡോക്ടറാണ്. നഴ്‌സായ അമ്മ മലയാളിയും. കേംബ്രിഡ്ജിലെ ബെസ്റ്റ്‌ബൈയില്‍ ജോലിചെയ്യവേയാണു കാഷിഫുമായി അന്റോണിയറ്റ് പ്രണയത്തിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















