കണ്‍സ്യൂമര്‍ഫെഡ്: അഴിമതി ഡയറക്ടര്‍ ബോര്‍ഡിന്റെ അറിവോടെയാണെന്ന് എംഡി

കണ്‍സ്യൂമര്‍ഫെഡില്‍ കോടികളുടെ അഴിമതി നടന്നത് പ്രസിഡന്‍ിന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും അറിവോടെയാണന്ന് എംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അഴിമതിയിലൂടെ നഷ്ടമായ തുക ഇവരില്‍നിന്നു തിരിച്ചു പിടിക്കണമെന്നും തച്ചങ്കരി മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പറയുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തെ മുഴുവന്‍ ഇടപാടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എട്ടു വര്‍ഷത്തിനിടയില്‍ കോടികളുടെ അഴിമതിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ നടന്നത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി 16 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിലെ ചെറിയ ഇടപാടുകള്‍ക്കു പോലും ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നിരിക്കെ, മുഴുവന്‍ ക്രമക്കേടുകളും നടന്നത് പ്രസിഡന്റ് ജോയി തോമസിന്റേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും അറിവോടെയാണെന്നു വ്യക്തമാണ്.
വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ മുന്‍ എംഡി റിജി ജി. നായരും ചീഫ് മാനേജര്‍ ജയകുമാറും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സബ്മിഷനില്‍ എല്ലാ ഇടപാടുകളും നടത്തിയത് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് പ്രസിഡന്റും ബോര്‍ഡംഗങ്ങളും ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കാതെ ക്രമക്കേടിലൂടെ കണ്‍സ്യൂമര്‍ഫെഡിനു നഷ്ടം വന്ന കോടിക്കണക്കിനു രൂപ ഇവരില്‍ നിന്നു തിരിച്ചുപിടിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















