സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചേക്കും

നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചേക്കും. മുഖ്യമന്ത്രിയുമായി സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ ഉച്ചയ്ക്കു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതോടെയാണു പണിമുടക്ക് പിന്‍വലിക്കാന്‍ ആലോചിക്കുന്നത്. സംസ്ഥാനത്തെ പതിനായിരത്തോളം സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുടെ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണു വ്യാഴാഴ്ച സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ജൂലൈ ഒന്നു മുതല്‍ അനിശ്ചിതകാല സമരവും ബസുടമകള്‍ പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















