ബാര്‍ കോഴ: വി.എസ്.സുനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ടു വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ നിലവില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ച ശേഷമേ ഇക്കാര്യം പരിഗണിക്കേണ്ടതുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. നിയമോപദേശത്തിന്റെ പേരില്‍ അന്വേഷണം നിലയ്ക്കുന്ന അവസ്ഥയാണെന്നും അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം നിയമപരമല്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















