നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വേയ്ക്കരുകിലുള്ള ലൈറ്റുകള്‍ എയര്‍ ഇന്ത്യ വിമാനം തട്ടി തകര്‍ന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വേയ്ക്കരുകിലുള്ള ലൈറ്റുകള്‍ എയര്‍ ഇന്ത്യ വിമാനം തട്ടി തകര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജിദ്ദയില്‍ നിന്നും രാത്രി 11.45നു വന്ന എഐ 924ാം നമ്പര്‍ വിമാനമാണ് ഇടിച്ചത്.
വിമാനം റണ്‍വേയില്‍ നിന്നും ബേയിലേക്കു തള്ളിക്കൊണ്ടു വരികയായിരുന്നു. ഇതുകാരണം ആ സമയത്തു വന്ന ഏതാനും ഫ്‌ളൈറ്റുകള്‍ വൈകിയാണ് ഇറങ്ങിയത്. പരിശോധനയ്ക്കു ശേഷം പുലര്‍ച്ചെ ഒന്നോടെ ഈ വിമാനം തിരിച്ചു പറന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















