എല്ലാം മായം... ഭക്ഷ്യസുരക്ഷാ വിഭാഗം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, ഉന്നതതല യോഗത്തിലാണ് തീരുമാനം

ഹോട്ടലുകളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണോ ഭക്ഷണം പാചകം ചെയ്യുന്നത്, രുചിക്കൂട്ടാന്‍ ഭക്ഷണത്തില്‍ അജിനോ മോട്ടോ ഉപയോഗിക്കുന്നുണ്ടോ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള കൂടുതല്‍ തയാറെടുപ്പിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇപ്പോള്‍.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഭക്ഷ്യസുരക്ഷാ വിഭാഗം ശക്തിപ്പെടുത്തുന്നതിനായി 2.45 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനം ആയിട്ടുണ്ട്. സര്‍ക്കാര്‍ വില്‍പ്പനശാലകളില്‍ മൂന്നു മാസത്തിലൊരിക്കല്‍ പരിശോധന നടത്താനും വിപണിയിലുള്ള കറിപൗഡറുകളും മസാലകളും പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി.
വിഷയത്തില്‍ മുഖ്യമന്ത്രി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു കത്തെഴുതും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. കേരളത്തില്‍ പച്ചക്കറി ഉത്പാദനം കൂട്ടുന്നതിനു സര്‍ക്കാര്‍ ദീര്‍ഘകാല കര്‍മപദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
അടുത്തിടെ കൊച്ചിയിലെ ഹോട്ടലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. നഗരത്തിലെ ഹോട്ടലുകളില്‍ വില്‍ക്കപ്പെടുന്ന ചിക്കനില്‍ കാണുന്ന നിറം തുണി അലക്കുമ്പോള്‍ ഉപയോഗിക്കുന്ന പൊടിയാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















