അമ്മയുടെയും കുഞ്ഞിന്റെയും സെല്‍ഫി ഫേസ് ബുക്കിലിട്ട് ശ്രീശാന്ത്

ഇവര്‍ എന്റെ മാലാഖമാര്‍ എന്ന ഹെഡ്‌ലൈനില്‍ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോ ഇട്ട് ശ്രീശാന്ത്.
ഒരു മാസം പ്രായമാകുന്ന കുട്ടിയുടെ ചിത്രംമാണിത്, . കാറില്‍ ഇരിക്കുന്ന ഭുവനേശ്വരിയുടെ കൈകളില്‍ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഭുവനേശ്വരി തന്നെ എടുത്ത സെല്‍ഫിയാണ് ചിത്രം. \'ദൈവത്തിന്റെ അനുഗ്രഹം, എന്റെ പ്രിയപ്പെട്ട മാലാഖമാര്‍\' എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം, 8000ത്തിലധികം ലൈക്കുകളാണ് ചിത്രത്തിനു ലഭിച്ചത്. കുട്ടിയുടെ പേരറിയാനും മുഖം കാണാനും തിടുക്കമായി എന്നാണ് പലരും പ്രതികരിച്ചത്. മേയ് ഒമ്പതിനാണ്, താന്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ശ്രീശാന്ത് ആരാധകരെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















