14 കാരനെ 32 കാരിയെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍

കേരളത്തില്‍ ഞെട്ടിക്കുന്ന പീഡനം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. നിലമ്പൂരിലാണ് സംഭവം. പതിനാലുകാരനെയാണ് ലൈംഗിക പീഡനത്തിന ഇരയാക്കിയത്. എടക്കര കാരപ്പുറം സ്വദേശികളായ 27കാരനെയും 32കാരി യുവതിയെയുമാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ യുവതി ബലമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ആറിനു യുവാവിന്റെ വെളിയംതോടിലെ താമസസ്ഥലത്തു വച്ചാണ് സംഭവം. നിലമ്പൂര്‍ ചന്തക്കുന്ന് വെളിയംതോടിലെ കൗമാരക്കാരനെയാണ് യുവതിയുമായി ലൈംഗിക വേഴ്ചക്ക് ഇരയാക്കിയത്. ഈ കുട്ടി വെളിയംതോടിലെ ഒരു കടയില്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്നു.
കുട്ടിയില്‍ നിന്നു പല പ്രാവശ്യമായി വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് യുവാവ് പണം കൈപ്പറ്റിയിരുന്നു. ഈ പണം നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പുതിയ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിട്ടുള്ളത്. പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















