സംഘര്‍ഷാവസ്ഥ അയഞ്ഞു, കരിപ്പൂരില്‍ വിമാനമിറങ്ങി, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക്

കരിപ്പൂര്‍ അന്താരാഷ്ട വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക്. നീണ്ട പത്തുമണിക്കൂറിനുശേഷം കരിപ്പൂര്‍ വിമാനത്താവളം തുറന്നു. രണ്ടു വിമാനങ്ങള്‍ ഇറങ്ങി. ദുബായ്, ദമാം വിമാനങ്ങളാണ് ഇറങ്ങിയത്. സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റിയും പ്രതിഷേധം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിന്റ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തിയത്.ഇന്നലെ രാത്രിയാണ് സിഐഎസ്എഫും വിമാനത്താവള അഗ്‌നിശമന സേനാ വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചത്. ഇതിനെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. വിമാനങ്ങള്‍ നെടുംമ്പാശേരിയിലേക്ക് തിരിച്ചുവിട്ടിരുന്നു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് കേരള പൊലീസ് സുരക്ഷയൊരുക്കും. ഈ ഉറപ്പിന്മേലാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ സമ്മതിച്ചത്. എഡിജിപി: ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















