കൊച്ചിയില്‍ ഓട്ടോറിക്ഷാ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് സമരത്തില്‍. ബുധനാഴ്ച മീറ്ററിടാതെ ഓടിയ ചില ഓട്ടോറിക്ഷകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം. പരിശോധനയ്ക്കിടെ തൊഴിലാളികളെ പൊലീസ് മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം
കൊച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കെതിരെ പരാതി വ്യാപകമയ സാഹചര്യത്തിലാണ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. സവാരിക്ക് അധിക തുക ഈടാക്കുന്നുവെന്നും മീറ്ററിടാതെ ഓടുന്നുവെന്നുമായിരുന്നു പരാതി. വൈറ്റില ബൈപ്പാസിന് സമീപം മീറ്ററിടാതെ ഓടിയ ഓട്ടോതൊഴിലാളികളെ പൊലീസ് തടഞ്ഞതിനത്തെുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധിച്ച തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു. തുടര്‍ന്ന് നാല്‍പ്പതോളം തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മരട് പൊലീസ് സ്‌റ്റേഷനിലത്തെിയ ഐ.എന്‍.ടി.യു.സി ജില്ലാനേതാക്കളെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് സ്‌റ്റേഷനുമുമ്പിലും സംഘര്‍ഷമുണ്ടായി.
അതേ സമയം, ഓട്ടോസമരം കൊച്ചിയിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. റെയില്‍വെ സ്‌റ്റേഷനിലും ബസ്സ്റ്റാന്റിലും സമരത്തെക്കുറിച്ച് അറിയാതെ എത്തിയ യാത്രാക്കാരെയാണ് സമരം ബുദ്ധിമുട്ടിലാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















