മകളുടെ ജീവനെടുത്ത വാഹനം തന്നെ അച്ഛന്റെയും ജീവനെടുത്തു.... രണ്ടര വര്‍ഷം മുമ്പ് അപകടത്തിലൂടെ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ ജീവന്‍ കവര്‍ന്ന അതേ വാഹനം അച്ഛന്റെ ജീവനും കവര്‍ന്നു...

മകളുടെ ജീവനെടുത്ത വാഹനം തന്നെ അച്ഛന്റെയും ജീവനെടുത്തു. രണ്ടര വര്‍ഷം മുമ്പ് അപകടത്തിലൂടെ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ ജീവന്‍ കവര്‍ന്ന അതേ സ്‌കൂട്ടര്‍ മറ്റൊരപകടത്തിലൂടെ മഞ്ജുഷയുടെ പിതാവ് മോഹന്‍ദാസിന്റെയും (67) മരണത്തിനിടയാക്കി.
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ച് ഇന്നലെ രാവിലെ പത്ത് മണിയോടെ മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൊലേറോ പിക്ക്അപ്പ് ഇടിക്കുകയായിരുന്നു. ഉടന്‍ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു. മത്സ്യഫെഡ് വില്പന കേന്ദ്രത്തില്‍ നിന്ന് മീന്‍ വാങ്ങി മടങ്ങുകയായിരുന്നു.
2018ലാണ് വാഹനാപകടത്തില്‍പ്പെട്ട് ഗായിക മഞ്ജുഷ മോഹന്‍ദാസ് മരിച്ചത് . എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അപകടമുണ്ടായത്.
റോഡില്‍ മഞ്ജുഷയുടെ വാഹനത്തില്‍ മിനി ലോറി ഇടിക്കുകയായിരുന്നു. ശേഷം അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ മഞ്ജുഷയുടെ ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റാര്‍ സിംഗര്‍ വേദിയിലാണ് മഞ്ജുഷ ശ്രദ്ധ നേടിയത്. 27 വയസ്സിലാണ് മഞ്ജുഷ മരണപ്പെട്ടത്.
പ്രിയദര്‍ശനാണ് മഞ്ജുഷയുടെ ഭര്‍ത്താവ്. ഒരു മകളുണ്ട് കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ നൃത്ത ഗവേഷണവിദ്യാര്‍ത്ഥിയും ഗായികയുമായിരുന്ന മഞ്ജുഷ റിയാലിറ്റി ഷോയിലൂടെയാണ് ജനപ്രീതി നേടിയത്.
പെരുമ്പാവൂരിന്റെ സംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന വളയന്‍ചിറങ്ങരയുടെ പേര് ലോകത്തെ അറിയിച്ച കലാകാരിയായിരുന്നു മഞ്ജുഷ. സംഗീതത്തിലും നൃത്തത്തിലും ഒരുപോലെ കഴിവു തെളിയിച്ച പെണ്‍കുട്ടി. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത കുട്ടികള്‍ക്കുള്ള ആനിമേഷന്‍ സീരിയലായ കാട്ടിലെ കണ്ണനില്‍ 32 പാട്ടുകള്‍ മഞ്ജുഷ പാടിയത് ആറാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ് മഞ്ജുഷയുടെ പിതാവ് മോഹന്‍ദാസ്.അപകടശേഷം നിര്‍ത്താതെപോയ പിക്ക്അപ്പ് പിന്നീട് പിടികൂടി.
ആനന്ദവല്ലിയാണ് മോഹന്‍ദാസിന്റെ ഭാര്യ. മകന്‍ മിഥുന്‍ മോഹന്‍ കാനഡയിലാണ്.
"
https://www.facebook.com/Malayalivartha






















