ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളിലെ അതിതീവ്ര ന്യൂന മര്‍ദ്ദം... വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളിലെ അതിതീവ്ര ന്യൂന മര്‍ദ്ദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ശ്രീലങ്ക - ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയത്.
ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ അതിനെ ഡിറ്റ് വാ എന്നാണ് പേര് നല്‍കുക. ഇതിന്റെ സ്വാധീനഫലമായി തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ 7 ജില്ലകളിലും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചതായി സര്‍ക്കാര്‍ . അതേസമയം, മലാക്ക കടലിടുക്കില്‍ ഇന്നലെ രൂപപ്പെട്ട സെന്യാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായി മാറി.
നവംബര്‍ 25 മുതല്‍ 30 വരെ തമിഴ്നാട്ടിലും നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നീ സ്ഥലങ്ങളിലും നവംബര്‍ 25 മുതല്‍ 29 വരെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് .
https://www.facebook.com/Malayalivartha


























