ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനം ഇന്ന് തലസ്ഥാനത്ത്... ശംഖുമുഖം കടപ്പുറത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനം ഇന്ന് തലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5.30നു ശംഖുമുഖം കടപ്പുറത്താണ് സമ്മേളനം.
ഇവിടെവെച്ചും നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ഓള്‍ സെയിന്റ്സ് കോളജ് ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 4 ന് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ സ്വീകരിച്ച് വിജയയാത്രയുടെ സമാപനസമ്മേളന വേദിയായ ശംഖുമുഖം കടപ്പുറത്ത് എത്തിക്കും.
4 മണിക്ക് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തില്‍ പങ്കെടുത്തശേഷം അമിത് ഷാ വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രി പത്തരയോടെ അമിത് ഷാ മടങ്ങും.
അതേസമയം നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഇന്ന അന്തിമമാകും. ഘടകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലും ചര്‍ച്ചയുണ്ട്.
എന്‍.ഡി.എ.യുടെ പ്രചാരണമുദ്രാവാക്യം അമിത്ഷാ പ്രഖ്യാപിക്കാനാണ് സാധ്യത. 10-നകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
നേമത്തെ സിറ്റിങ് എം.എല്‍.എ. ഒ. രാജഗോപാല്‍ മത്സരിക്കില്ലെന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ പറയുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, നടന്‍ സുരേഷ്ഗോപി എന്നിവരുടെ കാര്യത്തില്‍ കേന്ദ്രഘടകമാണ് തീരുമാനമെടുക്കുക. സുരേഷ്ഗോപി തിരുവനന്തപുരത്തോ തൃശ്ശൂരോ മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞതവണ ബി.ജെ.പി. മത്സരിച്ചത് 99 സീറ്റിലാണെങ്കിലും ഇത്തവണ അതില്‍ക്കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധിതേടും. പി.സി. ജോര്‍ജുമായി ആശയവിനിമയം നടന്നിട്ടുണ്ടെങ്കിലും അന്തിമതീരുമാനമായില്ലെന്ന് സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് ശനിയാഴ്ച മാധ്യമങ്ങളെക്കണ്ട വി. മുരളീധരന്‍ കൂടുതല്‍ വിശദീകരണത്തിന് തയ്യാറായില്ല. കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം വരുന്നതുവരെ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, കഴക്കൂട്ടത്ത് മത്സരിക്കേണ്ടവരുടെ പട്ടികയില്‍ വി. മുരളീധരനും കെ. സുരേന്ദ്രനുമേയുള്ളൂ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്.
"
https://www.facebook.com/Malayalivartha






















