Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി

08 MARCH 2021 12:47 PM IST
മലയാളി വാര്‍ത്ത

വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്തിന്റെ വരികള്‍ പരാമര്‍ശിച്ച് തൊഴിലാളികളെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി ഈയിടെ ബിജെപിയില്‍ ചേര്‍ന്ന ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്റെ പേര് പരാമര്‍ശിച്ചില്ല. അതോടെ ഉയര്‍ന്നത് ഇ. ശ്രീധരന്റെ ഇമേജാണ്. മുഖ്യമന്ത്രിയുടേതല്ല.

പാലം പണി റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത് ഇ ശ്രീധരന്റെ നേട്ടമാണെന്ന് ബിജെപി മാത്രമല്ല കേരളം ഒന്നാകെ അവകാശപ്പെടുമ്പോഴാണ് പിണറായി വിജയന്റെ കുശുമ്പ്. ഇതിനെ കുശുമ്പ് എന്ന വാക്കില്‍ ഒരുക്കാനേ നമുക്ക് കഴിയുകയുള്ളു. അതേസമയം മെട്രോമാനെ അദ്ദേഹം പരാമര്‍ശിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ നിലവാരം ഉയരുമായിരുന്നു.

 


അതേസമയം പാലാരിവട്ടം ഉയര്‍ത്തി പിടിച്ചായിരിക്കും ബി ജെ പി പ്രചരണം ശക്തമാക്കുക. പാലാരിവട്ടം ഇ ശ്രീധരന് സമ്മാനിച്ചത് ചെറിയ നേട്ടമല്ല. അഴിമതി രഹിത ഇമേജാണ് ശ്രീധരനെ എന്നും ഉന്നത ശ്രേണിയിലേക്ക് ഉയര്‍ത്തിയിരുന്നത്.

വേണമെങ്കില്‍ അദ്ദേഹത്തിന് കോടികള്‍ സമ്പാദിക്കാമായിരുന്നു. എന്നാല്‍ അതിലല്ല അദ്ദേഹം കണ്ണുവച്ചത്. കേരളമാകട്ടെ പൊതുമരാമത്ത് പ്രവൃത്തികളില്‍ അഴിമതിക്ക് പേരു കേട്ട സംസ്ഥാനവും. ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത് നടന്ന പൊതുമരാമത്ത് തട്ടിപ്പുകള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

 



പാലാരിവട്ടം പാലം തുറന്നു കൊടുത്തപ്പോള്‍ ശ്രീധരനെ ക്ഷണിക്കാതിരുന്നതിനെ കുറിച്ചുള്ള കമന്റുകള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് ചുവട്ടിലും ശ്രീധരനെ പരാമര്‍ശിക്കാതിരുന്നതിനെ കുറിച്ച് വലിയ അക്ഷേപമാണ് ഉയരുന്നത്.

ഇവിടെ കമന്റിടുന്നവരില്‍ അധികം പേരും നിഷ്പക്ഷരായ പൊതുജനങ്ങളാണ്. ഇ ശ്രീധരന്‍ അംഗമായത് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയിലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുന്നത് മോശമല്ല. അതു കൊണ്ടു തന്നെ ഇബ്രാഹിം കുഞ്ഞിനോട് പിണറായിക്ക് തോന്നുന്ന വൈരാഗ്യം ഇ. ശ്രീധരനോട് തോന്നേണ്ട കാര്യമില്ല.

 



അതുകൊണ്ട് കൂടിയാണ് ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞത്. ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

''തീബ്‌സിലെ ഏഴു കവാടങ്ങള്‍ നിര്‍മ്മിച്ചതാരാണ്? പുസ്തകങ്ങള്‍ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കന്‍ പാറകളുയര്‍ത്തി അവ പടുത്തത് രാജാക്കന്മാരാണോ?' എന്നാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.



വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്ത് തന്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികള്‍ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് വിയര്‍പ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യ ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്.

തൊഴിലാളികള്‍ എന്ന മുഖ്യമന്ത്രി പറയുന്നത് സിപിഎം സ്‌പോണ്‍ സേഡ് കമ്പനിയായ ഊരാളുങ്കലിലെ ജീവനക്കാരെയാണ്. എന്നാല്‍ ഇ ശ്രീധരന്‍ ചെയ്തതെന്താണ്? തനിക്കൊപ്പം രാവും പകലും പണി നടത്തിയ തൊഴിലാളികളുടെ മഹത്വം എടുത്തു പറഞ്ഞു. ഊരാളുങ്കല്‍ സഹകരണ സൊസൈറ്റി സി പി എമ്മിന്റെതാണെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം കരുതിയില്ല എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.

 



ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സാധ്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ് എന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം.

പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുന്‍പ് നമുക്ക് പണി തീര്‍ക്കാന്‍ സാധിച്ചെങ്കില്‍, അതിന്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമര്‍പ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുട്ടിച്ചേര്‍ത്തു.

 



പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യന്ത്രിയാണ്.സി പി എമ്മിന്റെ നേതാവല്ല. സമഭാവനയും ഹൃദയവിശാലതയുമാണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കേണ്ടത്. പിണക്കങ്ങളല്ല പിണറായിക്ക് മുഖമുദ്രയാവേണ്ടത്. ഇക്കാര്യം അദ്ദേഹം ഇടയ്ക്കിടെ മറക്കുന്നത് അടുത്തിടെയായി കൂടി കൂടി വരുന്നു.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (21 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends