ബൈക്കപകടങ്ങളില്‍ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവന്‍

തണ്ണീര്‍മുക്കം ബണ്ടിന് സമീപം തടി കയറ്റിവന്ന മിനിലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കരിയില്‍ ബാബുവിന്റെ (ഉദയന്‍) മകന്‍ സൂരജാണ് (23) മരിച്ചത്.
കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. വൈക്കത്തുനിന്ന് തടികയറ്റി വന്ന ലോറിയുമായാണ് ഇടിച്ചതെന്ന് മുഹമ്മ പൊലീസ് പറഞ്ഞു. മാതാവ്: ജിജി. സഹോദരന്‍: മയൂഖ്.
എന്‍.സി.സി കവലക്ക് തെക്കുവശത്ത് ഞായറാഴ്ച രാത്രി 11.30 ഓടെയുണ്ടായ ബൈക്കപകടത്തില്‍ മരട് നെട്ടൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കൈതവളപ്പ് ഷെരീഫിന്റെ മകന്‍ ഷഹാബാണ് (29) ആണ് മരിച്ചത്.
ചേര്‍ത്തലയില്‍ മരണ വീട്ടില്‍ മറന്ന മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനായി തിരിച്ച് പോകുന്നതിനിടയിലാണ് അപകടം. തുറവൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് സമീപ പോസ്റ്റിലിടിച്ചെന്ന് കരുതുന്നതായി കുത്തിയതോട് പൊലീസ് പറഞ്ഞു.
ഹെല്‍മറ്റ് തകര്‍ന്ന് റോഡരികില്‍ വീണ് കിടന്ന ഷഹാബിനെ കണ്ട വഴിയാത്രക്കാരന്‍ കുത്തിയതോട് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തുറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് ആബിദ. സഹോദരന്‍: ഷഹാസ്. ഖബറടക്കം നെട്ടൂര്‍ മഹല്ല് മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടത്തി.
"
https://www.facebook.com/Malayalivartha


























