'ജലീലിനെ തോല്‍പ്പിച്ചാല്‍ താന്‍ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ല'; തനിക്ക് വധഭീഷണിയുണ്ടെന്ന ആരോപണവുമായി ഫിറോസ് കുന്നുംപറമ്പിൽ

തവനൂരില്‍ കെടി ജലീലിനെ തോല്‍പ്പിച്ചാല്‍ താന്‍ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്ബില്‍. മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച വാഹനമൊക്കെ നമുക്ക് മുമ്ബേ ഓര്‍മ്മയുണ്ടല്ലോ, അത് ചിലപ്പോള്‍ ഇനിയും ഉണ്ടാകും, തീര്‍ച്ചയായും വധഭീഷണിയുണ്ടെന്നും തന്നെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടെന്നും ഫിറോസ് ആരോപിച്ചു.
കെടി ജലീല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വൃക്കരോഗികള്‍ക്കുള്ള സഹായം ഇല്ലാതാക്കി. കിഡ്നി വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോള്‍ ഭാരവാഹികളാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിറോസ് പറയുന്നു. ജലീല്‍ എംഎല്‍എയും മന്ത്രിയും ആയതുകൊണ്ട് ഗുണമുണ്ടായത് അയാള്‍ക്ക് മാത്രമാണ്. താന്‍ ജയിച്ചാല്‍ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വര്‍ണ്ണം കടത്താന്‍ പോകില്ലെന്നും ഫിറോസ് പറയുന്നു,
ജയിച്ചാലും ജീവകാരുണ്യ പ്രവര്‍ത്തനം തുടരും. സര്‍ക്കാരില്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാലും തളരില്ല. തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. തനിക്കെതിരെ പല ആരോപണങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചു. താന്‍ ജനങ്ങള്‍ക്കിടയില്‍ നിന്നാണ് വരുന്നതെന്നും ഫിറോസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























