മുഖ്യമന്ത്രിയുടെ അകമ്പടിയായി പോയ വാഹനം അപകടത്തില്‍പെട്ടു;ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു

പട്ടാമ്പി കൊപ്പത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയന് അകമ്ബടിയായി പോയ വാഹനം അപകടത്തില്‍പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയര്‍ ഊരിത്തെറിച്ചു. മലപ്പുറത്തെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് പാലക്കാടേയ്ക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























