തീവണ്ടിയില്‍ രഹസ്യമായി സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമം; രാജസ്ഥാന്‍ സ്വദേശി പിടിയിൽ; 100 ഗ്രാം വീതമുള്ള 38 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തതായി റെയില്‍വേ സംരക്ഷണ സേന

തീവണ്ടിയില്‍ രഹസ്യമായി സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി അഷ്റഫ് ഖാന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും 800 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.
എറണാകുളം- നിസാമുദ്ദീന്‍ മംഗളാ എക്സ്പ്രസിലാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഷര്‍ട്ടിനകത്ത് പ്രത്യേക ജാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ആയിരുന്നു ശ്രമം. 100 ഗ്രാം വീതമുള്ള 38 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് റെയില്‍വേ സംരക്ഷണ സേന പിടിച്ചെടുത്തത്. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
കോഴിക്കോട്ടുള്ള വിവിധ ജ്വല്ലറികള്‍ക്ക് നല്‍കാനാണ് സ്വര്‍ണ്ണം കൊണ്ടുവന്നത് എന്ന് അഷ്റഫ് ഖാന്‍ പറഞ്ഞു. സ്വര്‍ണ്ണം വാങ്ങിയതിന്റെ ബില്ലുകളും ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇത് യഥാര്‍ത്ഥ ബില്ലുകളാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























