പക്ഷാഘാതം ബാധിച്ച് തളര്‍ന്നു കിടപ്പിലായ വൃദ്ധദമ്പതികള്‍ക്ക് മരുമകളുടെ ക്രൂരമർദ്ദനം; യുവതിയുടെ ക്രൂരതകൾ പുറംലോകം അറിഞ്ഞത് ഹോം നേഴ്‌സ് പകർത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട (മല്ലപ്പള്ളി നെല്ലിമൂട്) സ്വദേശികളായ വൃദ്ധ ദമ്ബതികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത യുവതിയെ കീഴ്‌വായ്പ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പക്ഷാഘാതം ബാധിച്ച് തളര്‍ന്നു കിടപ്പിലായ വൃദ്ധദമ്ബതികള്‍ കിടക്കയില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്തതാണ് മരുമകളായ യുവതിയെ പ്രകോപിപ്പിച്ചത്.
മകന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ വൃദ്ധ ദമ്ബതികളെ പരിചരിക്കാന്‍ ഹോം നേഴ്‌സിനെയും ഏര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നു. യുവതി വയോധികരെ പുലഭ്യം പറയുന്നതും ഉപദ്രവിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട ഹോം നേഴ്‌സ് ഇത് വിഡിയോയില്‍ പകര്‍ത്തുകയും ബന്ധുജനങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
നിരവധിപേര്‍ കേരള പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലേക്ക് ഈ വീഡിയോ അയച്ചു നല്‍കിയിരുന്നു. വിവരം കീഴ്‌വായ്പൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കീഴ്‌വായ്പ്പൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























