മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കഞ്ചാവ് കടത്ത്; 48 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആന്ധ്രയില്‍നിന്ന് എറണാകുളത്തേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിയ രണ്ടു പേരെ ആലുവ റേഞ്ച് എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് പിടികൂടി. മലപ്പുറം സ്വദേശി തോട്ടുനഗപ്പുരയ്ക്കല്‍ നിധിന്‍നാഥ് (26), കര്‍ണാടക സ്വദേശിയും മലയാളിയുമായ സുധീര്‍ കൃഷ്ണന് (45) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കല്‍നിന്നു 48 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥര്‍ എന്ന ഐഡി കാര്‍ഡ് ധരിച്ച് എസി കന്പാര്ട്ട്മെന്റിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. വിശാഖപട്ടണത്തുനിന്നു കൊണ്ടുവന്ന കഞ്ചാവ് ഇടുക്കി സ്വദേശിക്കു കൈമാറാന്‍ എറണാകുളത്തേക്കു കൊണ്ടുപോകുകയായിരുന്നു. ഏജന്റുമാരുടെ സഹായത്തോടെയാണ് കഞ്ചാവ് ഇവര്‍ സംസ്ഥാനത്തു വിതരണം ചെയ്തിരുന്നത്.
ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആര്. അജിരാജ്, ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ പി സി. രാജു, പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ട്രെയിനുകളില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























