കടയ്ക്കലില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറിനും സുഹൃത്തിനും ദാരുണാന്ത്യം

കടയ്ക്കലില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറിനും സുഹൃത്തിനും ദാരുണാന്ത്യം.. ഓട്ടോ ഡ്രൈവര്‍ ചിതറ കുളത്തറ മിഥുന്‍ വിഹാറില്‍ സുനില്‍ (48), അയിരക്കുഴി പനയറ വീട്ടില്‍ അരുണ്‍ (33) എന്നിവരാണ് മരിച്ചത്.
അരുണും ഓട്ടോ ഡ്രൈവറാണ്. കൈയ്ക്ക് പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ ശ്യാംരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15ന് നിലമേല്‍ - മടത്തറ റോഡില്‍ കാഞ്ഞിരത്തുംമൂട്ടിലായിരുന്നു അപകടം നടന്നത്.
കടയ്ക്കലില്‍ നിന്ന് ചിതറയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും ചിതറ ഭാഗത്തു നിന്ന് കടയ്ക്കലിലേക്ക് പാറപ്പൊടി കയറ്റിവന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഓട്ടോറിക്ഷ പൂര്‍ണമായും ടിപ്പറിന്റെ മുന്‍ ഭാഗം ഭാഗികമായും തകര്‍ന്നു. ഗുരുതര പരിക്കേറ്റ സുനിലിനെയും അരുണിനെയും ഉടന്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുനിലിന്റെ ഭാര്യ: ബിന്ദു. മകന്‍: മിഥുന്‍. അരുണിന്റെ ഭാര്യ: ഹരിത. മകന്‍: അമ്പാടി. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























