ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് രണ്ടാമതും നോട്ടീസ് നല്‍കി കസ്റ്റംസ്

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് രണ്ടാമതും നോട്ടീസ് നല്‍കി കസ്റ്റംസ്.
ചോദ്യംചെയ്യലിനായി ചൊവ്വാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോളര്‍ക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സുലേറ്റിനു നല്‍കിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചുവെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിളിപ്പിച്ചത്.
നേരത്തെ മാര്‍ച്ച് 10-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടീസ് കിട്ടിയില്ലെന്ന കാരണത്താല്‍ വിനോദിനി ഹാജരായിരുന്നില്ല. ഇ.ഡി. റെയ്ഡ് നടന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടുവിലാസത്തിലാണ് അന്ന് നോട്ടീസ് നല്‍കിയിരുന്നത്.
വീട് പൂട്ടിക്കിടക്കുന്നുവെന്ന കാരണത്താല്‍ ആ നോട്ടീസ് കസ്റ്റംസ് ഓഫീസില്‍ തിരിച്ചെത്തി. ഇപ്പോള്‍ കോടിയേരിയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. ഐ.എം.ഇ.ഐ. നമ്പര്‍ ഉപയോഗിച്ചാണ് ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
സന്തോഷ് ഈപ്പന്‍ നേരിട്ട് ഈ ഫോണ്‍ കോടിയേരി ബാലകൃഷ്ണനോ കുടുംബത്തിനോ കൈമാറിയെന്ന് കസ്റ്റംസ് കരുതുന്നില്ല.
സ്വര്‍ണക്കടത്ത് പ്രതി സ്വപ്നാ സുരേഷ് മുഖാന്തരമാണ് ഐ ഫോണുകളെല്ലാം നല്‍കിയതെന്ന സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ വന്നതോടെ ഫോണ്‍, വിനോദിനിയുടെ കൈയില്‍ എങ്ങനെ എത്തിയെന്ന വിവാദമുയര്‍ന്നു. പക്ഷേ, വിനോദിനിയും കോടിയേരി ബാലകൃഷ്ണനും ഇതെല്ലാം പാടേ നിഷേധിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























