രണ്ട് അന്വേഷണ ഏജന്‍സികള്‍ നേര്‍ക്കുനേര്‍.... സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ പ്രേരിപ്പിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു

രണ്ട് അന്വേഷണ ഏജന്‍സികള്‍ നേര്‍ക്കുനേര്‍.... സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ പ്രേരിപ്പിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു.
രണ്ട് അന്വേഷണ ഏജന്‍സികള്‍ നേര്‍ക്കുനെരെ എത്തുമ്പോള്‍ കോടതിയുടെ നിലപാട് നിര്‍ണായകമാകും. 2020 ആഗസ്റ്റ് 12,13 തീയതികളില്‍ സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് മൊഴിനല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്നാണ് കേസ്.
സ്വപ്നയെ ഹാജരാക്കുമ്പോള്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസുമാരായ സിജി വിജയന്‍, എസ്. റെജിമോള്‍ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു മൊഴിയും നല്‍കി.
കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, വ്യാജമായി തെളിവു നല്‍കാന്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാരോപിച്ചുള്ള മറ്റൊരു പ്രതി സന്ദീപ് നായരുടെ കത്തില്‍ മാര്‍ച്ച് 26 നകം വിശദീകരണം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ.ഡിയോടു നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
ഇ.ഡിയുടെ പിടിവള്ളികള്‍ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തിലെ സെക്ഷന്‍ 67 പ്രകാരം ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സംരക്ഷണമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇ.ഡിക്കെതിരെ മൊഴി നല്‍കിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയും തെറ്റാണ്. ഇത്തരമൊരു സംഭവമുണ്ടായാല്‍ അന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ക്ക് ബാദ്ധ്യതയുണ്ട്. വെളിപ്പെടുത്തല്‍ വൈകിയത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 118 പ്രകാരം കുറ്റമാകും.
ഇവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇ.ഡി നവംബറില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. സെക്ഷന്‍ 67കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമത്തിലെ ഈ വകുപ്പു പ്രകാരമുള്ള ഉത്തരവുകളും നടപടികളും റദ്ദാക്കാനോ പരിഷ്‌കരിക്കാനോ സിവില്‍ കോടതികളില്‍ കേസ് നല്‍കാനോ കഴിയില്ല.
സദുദ്ദേശ്യത്തോടെ ചെയ്യുന്നതും ചെയ്യാനുദ്ദേശിക്കുന്നതുമായ കാര്യങ്ങളുടെ പേരില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രോസിക്യൂഷനോ മറ്റു നടപടികളോ നിലനില്‍ക്കില്ല.
സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് സംരക്ഷണമെന്ന് നിയമം പറയുമ്പോള്‍ ഇ.ഡിയുടെ നടപടി സദുദ്ദേശ്യപരമാണോ എന്നതും കോടതിയില്‍ ചര്‍ച്ചയായേക്കും.
"
https://www.facebook.com/Malayalivartha


























