വാപൊളിച്ച് സഖാക്കള്‍... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി സിപിഎമ്മിനെതിരെ ബിജെപി ആഞ്ഞടിച്ചപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് പിണറായി വിജയന്‍; ത്രിപുരയിലേതു പോലെ കേരളത്തിലും അട്ടിമറി നടത്താമെന്നാണ് കരുതിയതെങ്കില്‍ ബിജെപിക്ക് സ്വപ്നം കാണാത്ത തിരിച്ചടി നല്‍കും

തെരഞ്ഞെടുപ്പിന്റെ അവസാന വട്ടം എത്തിയതോടെ രാഷ്ട്രീയം ചൂട് പിടിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി ഇറക്കി ആഞ്ഞടിച്ചപ്പോള്‍ അതേ നാണയത്തില്‍ സിപിഎമ്മും രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോന്നിയിലും കഴക്കൂട്ടത്തും ശബരിമല വിഷയം ആളിക്കത്തിച്ചായിരുന്നു പ്രസംഗം നടത്തിയത്. ഇടതു സര്‍ക്കാര്‍ അയ്യപ്പഭക്തരെ ആക്രമിച്ചെന്നും പുണ്യ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഏജന്റുമാരെ വിടുകയാണെന്നും മോദി പ്രസംഗത്തില്‍ ആഞ്ഞടിച്ചു.
അതേസമയം മോദിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ത്രിപുരയിലേതു പോലെ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിക്കളയാമെന്നു കരുതിയിട്ടാണ് സംഘ്പരിവാറിന്റെ പുറപ്പാടെങ്കില്‍ അവര്‍ സ്വപ്നം കാണാത്ത തിരിച്ചടി നല്‍കുമെന്നു പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷ മനസ് പുത്തന്‍ അവസരവാദ സഖ്യത്തിന്റെയും വ്യാമോഹങ്ങള്‍ അറബിക്കടലലേക്കു വലിച്ചെറിയും. കേരളത്തില്‍ ഒരു സീറ്റില്‍പോലും വിജയസാധ്യത ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. എന്നിട്ടും ഇവരുടെ പ്രധാന നേതാക്കള്‍ കേരളത്തില്‍ തമ്പടിക്കുന്നതും ഭീഷണികള്‍ മുഴക്കുന്നതും എന്ത് ഉദ്ദേശത്തിലാണ്? ത്രിപുരയില്‍ കോണ്‍ഗ്രസിനെ മുഴുവനായി വിഴുങ്ങിയാണ് ബി.ജെ.പി തടിച്ചുചീര്‍ത്തത്. ഇവിടെ കോണ്‍ഗ്രസും ലീഗുമായി ചേര്‍ന്ന് അത്തരം നീക്കങ്ങള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനോടൊപ്പം നിന്ന ചരിത്രമാണുള്ളത്.
വികസന കാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷവും ബി.ജെ.പിയും തയാറാകുന്നില്ല. രണ്ടുകൂട്ടരും ഒളച്ചോടുകയാണ്. വികസനം വേണ്ട ഇരട്ടവോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ഒറ്റ വോട്ടുപോലും ഇരട്ടവോട്ടായി ചെയ്യരുതെന്നാണ് തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നത്. ആശുപത്രികള്‍, കാര്‍ഷികരംഗത്തെ ഉല്‍പാദന വര്‍ധനവ്, വിശപ്പുരഹിത കേരളം തുടങ്ങി ജന ജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി നാടിന്റെ വികസനത്തെ മാറ്റാനായി എന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാനം. ബി.ജെ.പയോ കോണ്‍ഗ്രസോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ കാഴ്ചപ്പാട് കാണാനാകുമോ? എന്നും പിണറായി ചോദിച്ചു.
അതേസമയം പ്രലോഭനങ്ങള്‍ക്കോ തെറ്റിദ്ധരിപ്പിക്കലുകള്‍ക്കോ വഴിപ്പെടാത്ത കേരളീയ ജനതയുടെ ഈ ജനാധിപത്യ പ്രബുദ്ധതയില്‍ അചഞ്ചലമായ വിശ്വാസമാണ് ഇടതു മുന്നണിക്കുള്ളത്.
വര്‍ഗീയ കലാപങ്ങളില്ലാത്ത അഞ്ചു വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. തുടര്‍ച്ചയായ പ്രതികൂല ഘടകങ്ങളെ മറികടന്ന് കേരളം മുന്നേറിയ ഘട്ടം. ഓഖി, പ്രളയം, നിപ, കൊവിഡ്... ഒന്നൊന്നായെത്തിയ ആപത്തുകളെ കേരളം ഒറ്റക്കെട്ടായി പൊരുതി അതിജീവിച്ചു. ഓരോ ഇടതു സര്‍ക്കാരും നേരത്തേയുള്ള ഇടതു സര്‍ക്കാരുകളുടെ നേട്ടങ്ങളുമായി മത്സരിക്കുകയായിരുന്നു. അങ്ങനെയാണ് പെന്‍ഷന്‍ 1600 രൂപയായി വര്‍ദ്ധിച്ചതും സാമൂഹ്യസുരക്ഷ, വികസന മേഖലകളില്‍ 73,280 കോടി രൂപ ചെലവഴിച്ചതുമൊക്കെ. ദുരിതാശ്വാസനിധിയിലൂടെ 5432 കോടി രൂപ വിതരണം ചെയ്തതും 2,57,000 പേര്‍ക്ക് ലൈഫ് മിഷനിലൂടെ വീട് നല്‍കിയതും അങ്ങനെ തന്നെ.
45,000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കിയും 1,20,000 ത്തോളം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തുമായിരുന്നു വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന്റെ നേട്ടം. അഞ്ഞൂറിലധികം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചതും താലൂക്ക് ജില്ലാ ആശുപത്രികളില്‍ വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാക്കിയതും മുന്നേറ്റത്തെക്കുറിച്ചുള്ള ഉറച്ച കാഴ്ചപ്പാടിന്റെ അടിത്തറയില്‍ നിന്നാണ്.
മുടങ്ങിക്കിടന്ന ഗെയില്‍ പൈപ്പ്‌ലൈന്‍, എടമണ്‍ കൊച്ചി വൈദ്യുതിലൈന്‍, റെയില്‍വെ വികസനം എന്നിവയൊക്കെ യാഥാര്‍ത്ഥ്യമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത തുടങ്ങിയവ സാദ്ധ്യമാക്കിയതും വികസനപ്രക്രിയയില്‍ ഈ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ ഇടപെട്ടതുകൊണ്ടാണ്. അഞ്ചുവര്‍ഷം കൊണ്ടുണ്ടായ ഈ നേട്ടങ്ങള്‍ തകര്‍ക്കാന്‍ ആര്‍ക്കും വിട്ടുകൊടുക്കരുതെന്ന ബോദ്ധ്യത്തിന്റെ ഘട്ടമാണ് എല്‍ഡിഎഫിനുള്ളത്.
"
https://www.facebook.com/Malayalivartha