ശോഭയുടെ ഒരു യോഗമേ... വേറിട്ട അവതരണവുമായി എത്തിയ ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഗാനം വൈറല്‍; ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടി നില്‍ക്കുന്ന സുകുമാരന്‍ നായരെ ഞെട്ടിപ്പിച്ച് ശോഭ സുരേന്ദ്രനെ പുകഴ്ത്തി മന്നത്തുപത്മനാഭന്റെ ചെറുമകന്‍; കലങ്ങിമറിഞ്ഞ് കഴക്കൂട്ടം

സുകുമാരന്‍ നായരുടെ ഒരു നല്ലവാക്കിനായി ബിജെപി നേതാക്കള്‍ കൊതിച്ചിട്ട് കാലം കുറേയായി. എന്നാല്‍ സുകുമാരന്‍ നായരാകട്ടെ ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ് സമദൂരത്തിലാണ്. എന്നാല്‍ സാക്ഷാല്‍ സുകുമാരന്‍ നായരെപ്പോലും ഞെട്ടിപ്പിച്ച് മന്നത്തുപത്മനാഭന്റെ ചെറുമകന്‍ രംഗത്തെത്തുകയാണ്.
അയി ഗിരി നന്ദിനി നന്ദിത മേദിനി വിശ്വവിനോദിനി നന്ദനുതേ... എന്ന ഗാനത്തിന്റെ ചുവടുപിടിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനുവേണ്ടി മനത്തുപത്മനാഭന്റെ ചെറുമകന്‍ ഡോ. ബാലശങ്കറും എം.എസ്. രഞ്ജിത്ത് ലാലും ചേര്‍ന്ന് രചിച്ച ഗാനം തരംഗമാകുകയാണ്. കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. കൃപ സുഭാഷാണ് ആലപിച്ചിരിക്കുന്നത്.
അലകടല്‍ അലകടല്‍
അലയായ് ഉയരും
നുരയായ് തെളിയും ശോഭയിതേ
അകമെരിയുന്നൊരു കനലായ് നിറയും
വരുമിവിടിനിയൊരു മാറ്റവുമായി... എന്ന് തുടങ്ങുന്നതാണ് ഗാനത്തിന്റെ വരികള്‍. എന്തായാലും ശോഭയെ ഇത്രയൊക്കെ പുകഴ്ത്തിയതില്‍ അണികളും ഹാപ്പിയാണ്.
ശോഭ സുരേന്ദ്രന്റെ ഓഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരിക്കുന്ന പാട്ടിന് ഇതിനോടകം പതിനായിരത്തിലധികം ലൈക്കും രണ്ടായിരത്തിലധികം ഷെയറുകളും ആയിക്കഴിഞ്ഞു. കൂടാതെ നിരവധിയാളുകള്‍ വാട്ട്‌സ്ആപ്പുവഴിയും ഷെയര്‍ ചെയ്യുന്നുണ്ട്. വീറും വീര്യവും ഊര്‍ജ്ജവുമുള്ള ഇതുപോലെയൊരു വനിത നിയമസഭയില്‍ വേണമെന്ന ആഗ്രഹത്തിലാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഇത്തരത്തില്‍ ഊര്‍ജ്ജമുള്ള ഒരു പ്രചാരണഗാനം രചിക്കണമെന്ന് തീരുമാനത്തിലെത്തിയതെന്ന് ഡോ.ബാലശങ്കര്‍ പറഞ്ഞു.
ആചാരസംരക്ഷണത്തിനായി ഇറങ്ങിയ മാളികപ്പുറമാണ് ശോഭ. വിശ്വാസികളുടെ നെഞ്ചുപിളര്‍ന്ന അസുര നിഗ്രഹമാണ് ശോഭ സുരേന്ദ്രന്റെ വിജയത്തിലൂടെ ലക്ഷ്യമിടുന്നത്, അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എഡിറ്റര്‍, തളിര് മാസിക എഡിറ്റര്‍, കൂടിയാട്ടം കേരള കേന്ദ്രത്തിന്റെ ഡയറക്ടര്‍, കാവാലത്തിന്റെ സോപാനത്തിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. ബാലശങ്കര്‍ ഇപ്പോള്‍ ഷോട്ട് ഫിലിം രംഗത്ത് സജീവമാണ്.
കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ജില്ലയിലെ കഴക്കൂട്ടം. തുടര്‍ച്ചയായ രണ്ടാമൂഴത്തിനിറങ്ങുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനിലൂടെ വിജയം ആവര്‍ത്തിക്കുകയാണ് എല്‍.ഡി.എഫ് ലക്ഷ്യം. ശോഭ സുരേന്ദ്രനും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അവസാനവട്ട പ്രചാരണത്തിന് നല്ല കൊഴുപ്പുണ്ട്.
കഴക്കൂട്ടത്ത് മത്സരം എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാണെന്ന ചില നേതാക്കളുടെ പ്രസ്താവന യാഥാര്‍ത്ഥ്യമാണെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 15 വര്‍ഷം ഇവിടെ എം.എല്‍.എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേ ട്രെന്‍ഡ് ഇക്കുറിയും തുടരാനാണ് സാദ്ധ്യത.
ശോഭാ സുരേന്ദ്രന്റെ 'ഡീല്‍' പരാമര്‍ശം അവിശ്വസിക്കേണ്ടതില്ല. കോണ്‍ഗ്രസുമായി ബി.ജെ.പി ഡീല്‍ ഉറപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. എന്ത് ഡീല്‍ ആണെന്നത് അവര്‍ തന്നെ പറയണം. കഴിഞ്ഞ തവണ നേമത്ത് കണ്ടതും ഇതേ ഒത്തുകളിയാണ്. കഴക്കൂട്ടം മണ്ഡലം ഇടതുപക്ഷത്തെ വരിച്ചുകഴിഞ്ഞു.
പ്രചാരണത്തിന്റെ തുടക്കം മുതല്‍ ലഭിച്ച പിന്തുണ ഇപ്പോഴും നിലനിറുത്തി കൊണ്ടുപോകാന്‍ ഇടതുമുന്നണിക്കായി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചതായി ബോദ്ധ്യപ്പെടുന്നു. മണ്ഡലത്തില്‍ 2200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. പട്ടയം പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞതും മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിക്കാനായിട്ടുണ്ട്.
ബി.ജെ.പി ഞങ്ങളെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ആക്ഷേപത്തിന്റെ വഴിയിലൂടെ സഞ്ചരിക്കട്ടെ, ഞങ്ങള്‍ വികസന വഴിയിലും. കഴക്കൂട്ടത്തെ ജനങ്ങള്‍ ജീവിത അനുഭവങ്ങളിലൂടെ തീരുമാനമെടുക്കട്ടെ. ഇവിടെ വികസനം അവര്‍ നേരിട്ട് അനുഭവിച്ചറിയുന്നു. ആര് ജയിക്കും എന്ന് ഫലം വരുമ്പോള്‍ അറിയാം.
ഇരട്ടവോട്ട് ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. അതൊരു നനഞ്ഞ പടക്കമായി കേരളത്തില്‍ മാറി. കഴിഞ്ഞ തവണത്തെക്കാള്‍ വലിയ മാര്‍ജിനില്‍ വിജയം സുനിശ്ചിതം എന്നും കടകംപള്ളി പറഞ്ഞു.
"
https://www.facebook.com/Malayalivartha