അഭിനയമല്ല ഹൃദയത്തില്‍ തൊട്ട്... നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്തെ ബിജെപിയുടെ അപ്രതീക്ഷിത പ്രതീക്ഷയായി മാറിയ നടന്‍ കൃഷ്ണ കുമാറിന്റെ വേദനകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ...

ആരും ശ്രദ്ധിക്കാത്ത മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ തട്ടകത്തില്‍ മനോരമ ന്യൂസ് സര്‍വേയാണ് എല്ലാം മാറ്റിമറിച്ചത്. കൃഷ്ണകുമാറാന്‍ അട്ടിമറി ജയം നോടുമെന്ന മനോരമയുടെ പ്രവചനത്തോടെ ബിജെപിയ്ക്ക് അപ്രതീക്ഷിത പ്രതീക്ഷയായി തലസ്ഥാനം മാറി.
തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് എന്‍.ഡി.എയുടെ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ പട്ടികയിലേക്ക് തിരുവനന്തപുരവും എത്തിയത്. ചില സര്‍വേകളില്‍ കൃഷ്ണകുമാറിന് വിജയസാദ്ധ്യതയും പ്രവചിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും പുറത്തും ശക്തമായ പ്രചാരണമാണ് കൃഷ്ണകുമാര്‍ നടത്തുന്നത്. അതോടെ കൃഷ്ണകുമാറിനെതിരെ പലരും സൈബര്‍ ആക്രമണം നടത്തന്നുണ്ട്. എന്നാല്‍ ഇതില്‍ തന്റെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.
സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് അദ്ദേഹം കുറിച്ചു.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകള്‍ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും.
മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
ജീവിത പ്രാരാബ്ധത്തിനിടയില്‍ ഓട്ടോ ഓടിച്ച അനുഭവം കൃഷ്ണകുമാര്‍ നേരത്തെ പങ്കുവച്ചിരുന്നു. സിനിമാനടന്‍ എന്ന് മാത്രം അറിയപ്പെടുന്ന കൃഷ്ണകുമാര്‍ തന്റെ കഷ്ടപ്പാടിന്റെ നാളുകള്‍ തുറന്ന് പറഞ്ഞത് ഏറെ കയ്യടിയോടെയാണ് രാഷ്ട്രീയം മറന്ന് എല്ലാവരും കേട്ടത്. അതിനിടെ കൃഷ്ണകുമാറിന്റെ കുതിപ്പ് ശക്തമായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ കുടുംബത്തെ പറ്റിയുള്ള ചില പരാമര്‍ശങ്ങള്‍ വന്നുതുടങ്ങിയത്. വ്യക്തിപരമായി കുടുംബത്തെ വലിച്ചിഴയ്ക്കുന്നതിനെതിരെയാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha