വരാതിരിക്കാന്‍ പറ്റോ... നേമത്തെ ഇളക്കിമറിക്കാന്‍ താനെത്തുമെന്ന് വാഗ്ദാനം നല്‍കി പോയ പ്രിയങ്ക ഗാന്ധിക്ക് വരാന്‍ കഴിയില്ല; ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ പ്രിയങ്ക ക്വാറന്റീനില്‍; പകരം രാഹുല്‍ രാഹുല്‍ ഗാന്ധി എത്തും; ലീഗുകാരെ പ്രവേശിപ്പിക്കുമോയെന്ന ആശങ്കയുള്ളതിനാല്‍ മുരളീധരന് താത്പര്യമില്ല

ലീഗുകാര്‍ ഏറെ അപമാനിക്കപ്പെട്ടതായിരുന്നു കഴിഞ്ഞ ദിവസം വയനാട്ടില്‍ സംഭവിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലീം ലീഗിന്റെ പതാകയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഏറെ ചര്‍ച്ചയായത്. മാനന്തവാടിയിലെ റോഡ് ഷോയിലാണ് ലീഗിന്റെ പതാക ഒഴിവാക്കിയത്. റോഡ് ഷോയില്‍ ജനപങ്കാളിത്തം കുറഞ്ഞതും യുഡിഎഫിന് തിരിച്ചടിയായി.
ഇതിനിടെ മാനന്തവാടിയില്‍ പൊതുയോഗത്തിനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങി. മാനന്തവാടിയില്‍ ബിജെപി കോണ്‍ഗ്രസ് ധാരണയുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ലീഗ് കൊടികള്‍ നിയന്ത്രിക്കാന്‍ നേതാക്കളുടെ നിര്‍ദ്ദേശം വന്നത്. കൊടിയും ചുരുട്ടി പോകുന്ന മനസ് തകര്‍ന്ന ലീഗുകാര്‍ സോഷ്യല്‍ മീഡിയയുടെ വേദനയായി മാറുകയും ചെയ്തു. അതോടെ രാഹുല്‍ ഗാന്ധി തങ്ങളുടെ മണ്ഡലത്തില്‍ വരരുതെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മനസാ ആഗ്രഹിക്കുന്നത്. കാരണം മുസ്ലീം ലീഗുകാര്‍ എതിരാകും. വോട്ട് മറിയും. ഇപ്പോള്‍ പെട്ടിരിക്കുന്നത് നേമത്ത് സാക്ഷാല്‍ കെ. മുരളീധരനാണ്. ഏറെ ന്യൂനപക്ഷമുള്ള സ്ഥലമാണ് നേമം.
ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റീനിലായതിനാല്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തില്‍ ഇന്നും നാളെയുമായി നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടികള്‍ റദ്ദാക്കി.
പ്രിയങ്കയ്ക്കു പകരം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തിയേക്കും. സംസ്ഥാന നേതൃത്വം ഈ ആവശ്യം ഉന്നയിച്ചെങ്കിലും അന്തിമതീരുമാനമായില്ല. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് രാഹുല്‍ ഉള്ളത്. പ്രചാരണത്തിനുള്ള അവസാന ദിവസമായ നാളെ നേമത്ത് എത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.
നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ കഴിഞ്ഞ വരവില്‍ റോഡ് ഷോ നടത്താനായിരുന്നു പ്രിയങ്കയുടെ തീരുമാനം. എന്നാല്‍ സമയക്കുറവു മൂലം നടന്നില്ല. ബിജെപിയുമായി നേരിട്ടു മത്സരം നടക്കുന്ന മണ്ഡലമായിട്ടും പ്രിയങ്ക എത്താതിരുന്നതില്‍ കെ. മുരളീധരന്‍ നേരിട്ടെത്തി അതൃപ്തി അറിയിച്ചതോടെയാണ് ഇന്ന് എത്താമെന്നേറ്റിരുന്നത്.
കോവിഡ് പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഭര്‍ത്താവിനു കോവിഡ് സ്ഥിരീകരിച്ചതു മൂലം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ടെന്നു പ്രിയങ്ക തന്നെയാണ് വിഡിയോയിലൂടെ അറിയിച്ചത്.
രാഹുല്‍ ഇന്ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പുറമേരി എന്നിവിടങ്ങളില്‍ പ്രചാരണം നടത്തും. രാവിലെ 11.30നു ആണ് കൊയിലാണ്ടിയിലെ പരിപാടി. ഉച്ചയ്ക്ക് ഒന്നിനു പുറമേരിയില്‍ നാദാപുരം, വടകര, കുറ്റിയാടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കും.
രാഹുല്‍ ഗാന്ധി മുസ്ലീം ലീഗിന്റെ കൊടി ചുരുട്ടി കൂട്ടിയതില്‍ അണികള്‍ക്കിടയില്‍ ഏറെ അമര്‍ഷമുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ മിണ്ടുന്നില്ലാ എന്നേയുള്ളൂ. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പരാജയ കാരണമായി കൊടി ചുരുട്ടി കൂട്ടിയതും ചര്‍ച്ചയാകും.
അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി അമിത്ഷാ ഇന്ന് വയനാട്ടിലും കോഴിക്കോടും എത്തും. വയനാട് മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 നാണ് പരിപാടി. 3.15നു കോഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശിന്റെ റോഡ് ഷോയില്‍ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha