വനത്തില്‍ തേനെടുക്കാന്‍ പോയ ആദിവാസി യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു... തേനീച്ചകളുടെ ആക്രമണത്തെത്തുടര്‍ന്ന് മൃതദേഹം പുറത്തെത്തിക്കാന്‍ കഴിഞ്ഞത് പത്ത് മണിക്കൂറിന് ശേഷം...

വനത്തില്‍ തേനെടുക്കാന്‍ പോയ ആദിവാസി യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു, തേനീച്ചകളുടെ ആക്രമണത്തെത്തുടര്‍ന്ന് മൃതദേഹം പുറത്തെത്തിക്കാന്‍ കഴിഞ്ഞത് പത്ത് മണിക്കൂറിന് ശേഷം.
പോത്തുകല്‍ പഞ്ചായത്തിലെ ചെമ്പ്ര കോളനിയിലെ മന്തന്റെ മകന്‍ രവിയാണ് (36) മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെ കുമ്ബളപ്പാറ കോളനിക്ക് മുകളില്‍ കോഴിപ്പാറ വനത്തിലാണ് സംഭവം. പത്തംഗസംഘമാണ് വ്യാഴാഴ്ച ഉള്‍വനത്തില്‍ തേനെടുക്കാന്‍ പോയത്. വലിയ ചീനിമരത്തില്‍ കണ്ടെത്തിയ തേനെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രവി കാല്‍വഴുതി വീഴുകയായിരുന്നു.
പാറയില്‍ തലയടിച്ച് വീണ ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തേനീച്ചകള്‍ ഇവരെ ആക്രമിക്കുകയും ഇവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് രാത്രി പോത്തുകല്‍ വനം ഓഫിസിലും പൊലീസിലും വിവരമറിയിച്ചു.
രാവിലെ എട്ടോടെ പോത്തുകല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. ശംഭുനാഥിന്റെ നേതൃത്വത്തില്‍ പൊലീസ്, വനസേനകളടങ്ങുന്ന പതിനഞ്ചംഗ സംഘം മൃതദേഹം പുറത്തെത്തിക്കാനായി പുറപ്പെട്ടു.പത്തോടെ സ്ഥലത്തെത്തിയ സേനാംഗങ്ങളെ തേനീച്ച ആക്രമിക്കുകയും നാല് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനാല്‍ സംഘം മൃതദേഹം പുറത്തെടുക്കാനാകാതെ മടങ്ങി.
പിന്നീട് സി.ഐയുടെ നേതൃത്വത്തില്‍ രാത്രി വീണ്ടും സംഭവ സ്ഥലത്തെത്തിയ സംഘം രാത്രി എട്ടോടെ ആദിവാസികളുടെ സഹായത്തോടെ മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നു.
മൂന്ന് കിലോമീറ്റര്‍ ദൂരം മൃതദേഹം ഉള്‍വനത്തിലൂടെ കാല്‍നടയായി ചുമന്നാണ് വാഹനത്തിനടുത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ആംബുലന്‍സില്‍ നിലമ്ബൂര്‍ ജില്ല ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha