കോവിഡ് വ്യാപനം ക്രമാതീതമായി തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

കോവിഡ് വ്യാപനം ക്രമാതീതമായി തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അവലോകന യോഗത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്നാണ് ചിലരുടെ അഭിപ്രായം. ലോക്ഡൗണ്‍ ഒരു സാധ്യതയല്ല. ജോലി നഷ്ടമായവരിലേക്ക് പണം എത്തിക്കണം.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ സര്‍ക്കാര്‍ ആരോഗ്യ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് വ്യവസായികള്‍ വെളിപ്പെടുത്തുന്നു . അതേ സമയം ലോക്ഡൗണിനെ എതിര്‍ത്ത് തെരുവുകളില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ ദയവായി മറ്റുള്ളവരെ സഹായിക്കാന്‍ കൂടി രംഗത്തെത്തൂവെന്നും ഉദ്ദവ് താക്കറെ അഭ്യര്‍ഥിച്ചു.
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തണം. അടുത്ത ദിവസങ്ങളില്‍ നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ കോവിഡ് കേസുകള്‍ തുടരുകയാണെങ്കില്‍ സംസ്ഥാനത്തെ ആശുപത്രികളെല്ലാം നിറഞ്ഞു കവിയും.
ജനങ്ങളുടെ ജീവിതം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി കളോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പുണെയില്‍ ഏപ്രില്‍ മൂന്നുമുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്. 35000 ത്തില്‍ അധികം കേസുകളാണ് പ്രതിദിനം ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha