ബംഗ്ലാദേശിലെ അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ നുഴഞ്ഞ കയറ്റ ഭീകരർ ആണെന്ന് സംശയം

ബംഗ്ലാദേശിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ഭീകരർ ആണെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ ഉണ്ടായ കലാപത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ രാജ്യം കനത്ത സുരക്ഷയിലാണ്.
പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശിലേക്ക് നുഴഞ്ഞു കയറിയ രാജ്യവിരുദ്ധ ശക്തികളാണ് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടതെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിഗമനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ ബംഗ്ളാദേശില്‍ മുന്‍പുണ്ടായ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലും ഇവരാണോ എന്ന സംശയമാണ് ഇപ്പോള്‍ നിലനിൽക്കുന്നത്. അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഹഫേസാത് ഇസ്ലാം എന്ന സംഘടനയ്‌ക്കെതിരേ ബംഗ്ലാദേശ് പാര്‍ലമെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് പുറത്ത് വന്നിട്ടുണ്ട്.
പ്രതിഷേധത്തിനായി ഹഫേസാത് ഇസ്ലാമിന് പാകിസ്ഥാന്‍ സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു ട്വീറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതില്‍ നിന്നുമാണ് സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന സൂചന ലഭിക്കുന്നത്. അക്രമികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതില്‍ പാകിസ്താന്‍ ഹൈക്കമ്മീഷന് പങ്കുണ്ടോയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പരിശോധനയിലാണ്.
ബംഗ്ലാദേശില്‍ പരക്കെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് ആരംഭം മുതല്‍ തന്നെ സര്‍ക്കാര്‍ സംശയിച്ചിരുന്നു. ജമാഅത്ത് -ഇ- ഇസ്ലാമില്‍ നിന്നും, ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയില്‍ നിന്നുമുള്ള ആളുകള്‍ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നായിരുന്നു നിഗമനം. ഇത് ശെരിയെന്ന രീതിയിലായിരുന്നു ട്വീറ്റിൽ പറഞ്ഞിരുന്നത്.
ട്വീറ്റ് ഇപ്പോൾ പിൻവലിച്ചെങ്കിലും പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരെ കനത്ത ജാഗ്രതയിലാണ് ബംഗ്ലാദേശിലെ ഭരണകൂടം. ഇന്ത്യയും ബംഗ്ലാദേശുമായുള്ള അടുപ്പത്തില്‍ പാകിസ്ഥാന്‍ ഭീകരർക്ക് എതിർപ്പുണ്ട്. ലോകത്തിന്റെ മുന്നില്‍ ബംഗ്ലാദേശിലെ പൗരന്മാര്‍ക്ക് മോദിയുടെ സന്ദര്‍ശനം ഇഷ്ടമല്ല എന്ന് വരുത്തി തീര്‍ക്കാനായിരുന്നു പരക്കെ ആക്രമണം ഉണ്ടായത്.
https://www.facebook.com/Malayalivartha