രാത്രി ഭക്ഷണത്തിനുശേഷം മൊബൈൽ ഫോണുമായി മുറിയിൽ കയറിയ പതിനേഴുകാരൻ ; കുറെ നേരമായി കാണാത്തതിനെത്തുടർന്ന് അമ്മ മുറിയിലെത്തിയപ്പോൾ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച്ച; ഏപ്രിൽ ഫൂളാക്കാൻ വേണ്ടി തമാശയ്ക്ക് ചെയ്ത പ്രവർത്തി ജീവൻ അപഹരിച്ചു ; നൊമ്പരമായി സിദ്ധാർഥ്

നമ്മൾ ഒരു രസത്തിനു വേണ്ടി ചെയ്യുന്ന പലകാര്യങ്ങളും അപകടങ്ങളിലേക്ക് നയിക്കും. പ്രത്യേകിച്ച് ഏപ്രിൽ ഒന്നാം തീയതി മറ്റുള്ളവരെ പറ്റിക്കുക എന്ന ഉദ്ദേശത്തോടെ പലതരത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ ഒരു കാര്യം ചെയ്ത് ഒടുവിൽ ജീവൻ നഷ്ടമായിരിക്കുകയാണ് ഒരു വിദ്യാർത്ഥിക്ക്.
ഏപ്രിൽ ഫൂളിന് തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെ വിദ്യാർഥി പുതപ്പ് കുരുങ്ങി മരിച്ചു ഏപ്രിൽഫൂൾ ദിനത്തിൽ കൂട്ടുകാരെ പറ്റിക്കുന്നതിനായി തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെയാണ് ബെഡ്ഷീറ്റ് മുറുകി വിദ്യാർഥി മരിച്ചത് .
തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റെയും പ്രമീളയുടെയും മകൻ സിദ്ധാർഥ് (സിദ്ദു-17) ആണ് മരിച്ചത്. പച്ച-ചെക്കിടിക്കാട് ലൂർദ്ദ്മാതാ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ് സിദ്ധാർഥ്.
വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ തലവടി കിളിരൂർ വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഭക്ഷണത്തിനുശേഷം മൊബൈൽഫോണുമായി മുറിയിൽ കയറിയ സിദ്ധാർഥിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് അമ്മ മുറിയിലെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്നതായി കണ്ടത്.
നിലവിളിയോടെ പ്രമീള ബെഡ്ഷീറ്റ് അറത്ത് സിദ്ധാർഥിനെ കട്ടിലിൽ കിടത്തി. ഓടിക്കൂടിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് സിദ്ധാർഥിനെ എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുറിയുടെ ജനാലയോടുചേർന്ന് രംഗങ്ങൾ ചിത്രീകരിക്കുന്നരീതിയിൽ മൊബൈൽഫോൺ ഓണാക്കിവെച്ചിരുന്നു. ഏപ്രിൽഫൂൾ ദിനത്തിൽ സഹപാഠികളെ കബളിപ്പിക്കാൻ ചിത്രീകരിച്ചതാവാമെന്നാണ് വീട്ടുകാർ പറയുന്നത്.
മൊബൈൽഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ധപരിശോധനയ്ക്കായി ഫോൺ സൈബർവിഭാഗത്തിനു കൈമാറിയതായി എടത്വാ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ പറഞ്ഞു.
ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-നു തകഴി കേളമംഗലത്തെ കുടുംബവീട്ടിൽ. ഏകസഹോദരി: ദേവിക.അതിദാരുണമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.
അപകടകരമായ ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെ ഇത്തരത്തിലുള്ള അപകടങ്ങൾ നേരത്തെ സംഭവിച്ചിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങുന്ന കാര്യങ്ങൾ ഒടുവിൽ അപകടങ്ങളിലേക്ക് നയിക്കപ്പെടുന്നത് സർവ്വസാധാരണമായി മാറുകയാണ്.
https://www.facebook.com/Malayalivartha