മക്കളുടെ കൊലപാതകത്തില്‍ പ്രതിയായി ചിത്രീകരിക്കുന്നു; അഭിഭാഷകന് ഹരീഷ് വാസുദേവനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി വാളയാറിലെ കുട്ടികളുടെ അമ്മ

മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധര്‍മടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ ഭാഗ്യവതി അഭിഭാഷകന് ഹരീഷ് വാസുദേവനെതിരേ പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. സമൂഹമാ ധ്യമങ്ങളില്‍ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.
താന്‍ ഒരുതരത്തിലും പ്രതിയല്ലാത്ത തന്റെ കുട്ടികളുടെ കൊലപാതകം സംബന്ധിച്ച കേസില്‍ പ്രതിയായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസമാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
https://www.facebook.com/Malayalivartha