Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ദുൽഖർ സൽമാനും കീർത്തി സുരേഷും സുഹാസിനിയും ഒന്നിക്കുന്ന ജോസ് ആലുക്കാസിൻ്റെ ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ കാമ്പെയ്‌ൻ

11 JANUARY 2026 04:45 PM IST
മലയാളി വാര്‍ത്ത

ട്രെൻഡി ആഭരണരംഗത്തെ വിശ്വസ്‌ത നാമമായ ജോസ് ആലുക്കാസ്, തങ്ങളുടെ ഏറ്റവും പുതിയ ബ്രാൻഡ് കാമ്പെയ്‌നായ ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ പുറത്തിറക്കി. പ്രമുഖ താരങ്ങളായ ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, സുഹാസിനി മണിരത്നം എന്നിവരാണ് ഈ കാമ്പെയ്‌നിൽ അണിനിരക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ വിവാഹങ്ങൾ എപ്രകാരമാണ് ഒരു അനുഭവമാകുന്നതെന്നും വ്യക്തമായ തിരഞ്ഞെടുപ്പുകളോടെ ഒരു കൂട്ടായ്‌മയായി എങ്ങനെ ആഘോഷങ്ങൾ മാറുന്നു എന്നും ഈകാമ്പെയ്‌ൻ പ്രതിഫലിപ്പിക്കുന്നു.

ആറ് പതിറ്റാണ്ടിലേറെയായി വിവിധ പ്രദേശങ്ങളിലും തലമുറകളിലുമുള്ള വിവാഹ ആഘോഷങ്ങളുമായി ജോസ് ആലുക്കാസ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാലത്തിനനുസരിച്ച് ആഘോഷങ്ങളുടെ രീതികളിലും സന്ദർഭങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഒത്തുചേരലിൻ്റെയും പ്രതിബദ്ധതയുടെയും പ്രാധാന്യത്തിന് മാറ്റമില്ല. ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ ഈ തുടർച്ചയെ അടിസ്ഥാനമാക്കിയുള്ളതാണ്.

വിവാഹവേളയിലെ നിമിഷങ്ങളിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. ദുൽഖർ സൽമാൻ ആധുനികമായ സാന്നിധ്യമായും, കീർത്തി സുരേഷ് ഇന്നത്തെ വിവാഹ സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന പരിചിത മുഖമായും, സുഹാസിനി മണിരത്നം അനുഭവസമ്പത്തിൻ്റെ ആഴമുള്ള സാന്നിധ്യമായും ചിത്രത്തിൽ എത്തുന്നു. ആഭരണങ്ങൾ ഈ നിമിഷങ്ങളിൽ അനാവശ്യമായ ആർഭാടങ്ങളില്ലാതെ, സ്വാഭാവികമായി ആഘോഷത്തിൻ്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്.

പുതിയ ബ്രാൻഡ് കാമ്പെയ്‌നെക്കുറിച്ച് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു, "വിവാഹങ്ങൾ എപ്പോഴും വ്യക്തികളുടെ കൂട്ടുചേരലിൻ്റെയും പ്രതിബദ്ധതയുടെയും നിമിഷങ്ങളാണ്. ആ തീരുമാനങ്ങൾ ഇന്ന് കൂടുതൽ വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടിയാണ് ആളുകൾ എടുക്കുന്നത്. ആഘോഷങ്ങൾ ലക്ഷ്യബോധത്തോടെയാണ് സംഭവിക്കുന്നത് എന്ന വിശ്വാസമാണ് ഈ കാമ്പെയ്‌ൻ പങ്കുവെക്കുന്നത്. ആഭരണങ്ങൾ ഈ നിമിഷങ്ങളിൽ അർത്ഥവത്തായ പങ്കുവഹിക്കുന്നു."

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു: "ആഭരണങ്ങൾ എങ്ങനെയുണ്ട് എന്ന് കാണിക്കുന്നതിനേക്കാൾ, ആളുകൾ അവ എങ്ങനെയൊക്കെ ധരിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ഡിസൈനുകൾ രൂപപ്പെടുന്നത്. അനാവശ്യമായി ശ്രദ്ധ പിടിച്ചുപറ്റാതെ ആഘോഷത്തിൻ്റെ ഭാഗമാകുന്ന ആഭരണങ്ങളെയാണ് ഈ കഥ പ്രതിഫലിപ്പിക്കുന്നത്."

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് കൂട്ടിച്ചേർത്തു: "വിവാഹങ്ങൾ ഒരു കൂട്ടായ്‌മയുടെ ആഘോഷമാണ്. അവിടെയുള്ള എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും ആ നിമിഷത്തെ പൂർണ്ണമാക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നത്."

കൊച്ചിയിലെ ടോക്കി ക്രിയേറ്റീവ് കളക്ടീവിൻ്റെ ക്രിയേറ്റീവ് ഡയറക്ടറും സഹസ്ഥാപകനുമായ അഞ്ജോ ജോസ് കണ്ടത്തിൽ പറഞ്ഞു: "ഒരു ക്രിയേറ്റീവ് കൂട്ടായ്‌മ എന്ന നിലയിൽ ജനങ്ങളുമായി സംവദിക്കുന്ന രസകരമായ ഒരു കഥ പറയാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. മികച്ച പ്രതിഭകളോടൊപ്പം സഹകരിക്കാൻ സാധിച്ചത് ഈ ആശയത്തെ മനോഹരമായി അവതരിപ്പിക്കാൻ സഹായിച്ചു. അർത്ഥവത്തായ കഥകൾ പറയുന്ന ജോസ് ആലുക്കാസിൻ്റെ പാരമ്പര്യം ഈ ബ്രാൻഡ് കാമ്പെയ്‌നിന് വലിയ പിന്തുണ നൽകി."

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ  (48 minutes ago)

ഇന്ത്യന്‍ സൈനികന്‍ വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു  (1 hour ago)

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി  (1 hour ago)

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍  (1 hour ago)

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (2 hours ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (2 hours ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (2 hours ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (2 hours ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (3 hours ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (3 hours ago)

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (4 hours ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (4 hours ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (4 hours ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

Malayali Vartha Recommends