ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. നിരവധി പേരാണ് നടിയെ വിമര്‍ശിച്ചുകൊണ്ട് കമന്റ് ചെയ്തത്. 'കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഒരുപാട് പേര്‍ ഐശ്വര്യ ലക്ഷ്മിയെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ഏത് വസ്ത്രം ധരിക്കണമെന്നത് ഒരോരുത്തരുടെ ഇഷ്ടമാണെന്നും അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha
























