പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...

മനുഷ്യ കടത്തോ..? പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി. ബിഹാറിൽ നിന്നും വിവേക് എക്സ്പ്രസ്സിൽ എത്തിയ സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്. മനുഷ്യക്കടത്താണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് മുതിർന്നവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക് രണ്ട് മാസത്തെ കോഴ്സിനാണ് കൊണ്ടുവന്നത് എന്നാണ് ഇവരുടെ മൊഴി. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കുട്ടികളെ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. കിഷൻ ഗഞ്ച് സ്വദേശികളായ കുട്ടികൾ. ഞായറാഴ്ച ഉച്ചയ്‌ക്കാണ് സംഘം ഒലവക്കോട് എത്തിയത്. തുടർന്ന് അസ്വാഭാവികമായ രീതിയിൽ പ്ലാറ്റ്ഫോമിൽ കുട്ടികളെ കണ്ടതോടെ പൊലീസ് മുതിർന്നവരോട് രേഖകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് കുട്ടികൾക്ക് രേഖകളില്ലെന്ന് കണ്ടെത്തിയത്. കുട്ടികളെ കൊണ്ടുവന്ന കോഴിക്കോട്ടെ സ്ഥാപനത്തിന്റെ പേരോ കുട്ടികളുടെ വിശദാംശങ്ങളോ ശിശുക്ഷേമ സമിതി പുറത്തുവിട്ടിട്ടല്ല.ഇന്നലെ ഉച്ചയോടെയാണ് 21 കുട്ടികളുമായി രണ്ടുപേർ പാലക്കാട് ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്.
കുട്ടികളുടെ രേഖകൾ ഇല്ലെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ വിളിച്ചുവരുത്തി കൈമാറി. കുട്ടികളുടെ രേഖകൾ ഇന്ന് ഹാജരാക്കാൻ സ്ഥാപനത്തോട് സി.ഡബ്ല്യു.സി ആവശ്യപ്പെട്ടിട്ടുണ്ട്.അവയവദാനത്തിനായി മനുഷ്യക്കടത്ത് ധാരാളമായി നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് . അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ അന്വേഷണ സംഘങ്ങളും ഏറെ ജാഗരൂകരാണ് . കഴിഞ്ഞ വർഷവും അനധികൃത അവയവദാനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്ന റാക്കറ്റ്
ഈ വർഷവും ഒഡീഷയിൽ നിന്ന് രണ്ട് പേരെ താജിക്കിസ്ഥാനിലേക്ക് അയച്ചതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ കോടതിയിൽ വെളിപ്പെടുത്തി.രാജ്യാന്തര സംഘത്തിനെതിരെ കേരളത്തിൽ എൻഐഎ റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha
























