പ്രഗ്‌നൻസി ജോബ് വേണോ ? ഗർഭം ധരിപ്പിച്ചാൽ 10 ലക്ഷം..! റെഡിയായി നൂറുകണക്കിന് പുരുഷന്മാർ...പിന്നെ സംഭവിച്ചത് !! രാഹുൽ മാങ്കൂട്ടത്തിനെ കളിയാക്കിയതല്ല !!!

സോഷ്യൽ മീഡിയയിൽ ഒരു പരസ്യം പ്രത്യക്ഷപ്പെടുന്നു, ‘കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണിയാക്കുന്നതാണ് ജോലി . ഒരു യുവതിയെ ഗർഭിണിയാക്കൂ. 10 ലക്ഷം രൂപ കൈക്കലാക്കൂ’ എന്നതായിരുന്നു പരസ്യം .. ഇനി അഥവാ യുവതി ഗർഭിണി ആയില്ലെങ്കിലും 5 ലക്ഷം ലഭിക്കുമെന്നും പരസ്യത്തിലുണ്ട് . കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാം, എന്നാൽ ഈ ഒരൊറ്റ വാഗ്ദാനത്തിൽ വീണ് ലക്ഷങ്ങൾ നഷ്ടപ്പെട്ട പുരുഷന്മാരുടെ കഥ കേട്ടാൽ നിങ്ങൾ ഞെട്ടും. ലൈംഗികതയും പണവും ഒരേസമയം മോഹിച്ചെത്തിയവരെ കാത്തിരുന്നത് അസ്സൽ ഒരു കെണിയായിരുന്നു.
കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം രൂപ സമ്മാനം വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ അറസ്റ്റിലായി . സിനിമയെ വെല്ലുന്ന തിരക്കഥയുമായി ‘ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പേരിൽ നടന്ന ഈ വൻ തട്ടിപ്പിന്റെ കേന്ദ്രം തേടിപ്പോയ ബീഹാർ പോലീസിന് ലഭിച്ചത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. അന്തസ്സും മാനവും ഭയന്ന് പലരും മിണ്ടാതിരുന്നപ്പോൾ, സൈബർ പോലീസ് നടത്തിയ മിന്നൽ നീക്കത്തിൽ ആ നിഗൂഢ സത്യങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്.
ഫേസ്ബുക്കിലും വാട്സാപ്പിലും കാട്ടുതീ പോലെ പടർന്ന പരസ്യങ്ങളായിരുന്നു ഈ തട്ടിപ്പിന്റെ ആയുധം.. കുട്ടികളില്ലാത്തവരെ സഹായിക്കാൻ 'ഓൾ ഇന്ത്യ പ്രഗ്‌നെന്റ് ജോബ്' എന്നപേരിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പരസ്യംചെയ്താണ് തട്ടിപ്പ്. കുട്ടികളെ ആവശ്യമുള്ള സ്ത്രീകളുടെ ഫോട്ടോകളും നൽകി. ഭൂരിഭാഗവും മോഡലുകളുടെ ചിത്രമാണ് നൽകിയത്. ഗർഭം ധരിച്ചില്ലെങ്കിലും പകുതിത്തുക സമ്മാനം ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഗർഭിണിയായാൽ ജോലിയും ചെറിയ പലിശയ്ക്ക് വായ്പയുമെല്ലാം വാഗ്ദാനംചെയ്തു.
സംഘത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ‘ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പേരിൽ സോഷ്യൽമീഡിയയിൽ ഒരു പരസ്യവും പ്രത്യക്ഷപ്പെട്ടു. സൗജന്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നുമുള്ള വാഗ്ദാനത്തിൽ യുവാക്കളുൾപ്പെടെ ആകൃഷ്ടരായി.
ഇതിലേക്ക് ആളുകൾ വ്യാപകമായി ആകർഷിക്കപ്പെട്ടു. കുറഞ്ഞ സമയം കൊണ്ട് ലക്ഷപ്രഭുവാകാം എന്ന് കരുതിയ പലരും തങ്ങളുടെ സമ്പാദ്യം മുഴുവൻ ഈ തട്ടിപ്പുകാർക്ക് നൽകി. താല്പര്യം പ്രകടിപ്പിക്കുന്നവരോട് ആദ്യം രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും. പിന്നീട് ഹോട്ടൽ വാടക, ടാക്സ്, ഫയൽ ചാർജ് എന്നിങ്ങനെ വിവിധ പേരുകളിൽ പണം തട്ടിക്കൊണ്ടിരിക്കും. ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാലും, മാനഹാനി ഭയന്ന് പലരും പോലീസിൽ പരാതിപ്പെടാനോ മറ്റുള്ളവരോട് പറയാനോ തയ്യാറാകാത്തത് തട്ടിപ്പുകാർക്ക് ഗുണകരമാവുകയായിരുന്നു.
തട്ടിപ്പിനുപിന്നിൽ വലിയ സംഘമുണ്ടെന്ന് സംശയിക്കുന്നു.ഇരകൾ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോഴേക്കും ലക്ഷങ്ങൾ ഇവരുടെ അക്കൗണ്ടിലേക്ക് എത്തിക്കഴിഞ്ഞിരിക്കും. നവാഡ സ്വദേശിയായ രഞ്ജൻ കുമാർ എന്നയാളും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് സൈബർ പോലീസിന്റെ പിടിയിലായത്.
ഇവരിൽ നിന്ന് തട്ടിപ്പിന് ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ആൾമാറാട്ടത്തിനും ഓൺലൈൻ വഞ്ചനയ്ക്കും ഭാരതീയ ന്യായ് സംഹിത (BNS), ഐടി ആക്ട് എന്നിവ പ്രകാരം കടുത്ത വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു മുൻപും ഇതേ ജില്ലയിൽ സമാനമായ രീതിയിലുള്ള ‘ഹണി ട്രാപ്പ്’ മോഡൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് അഭിനവ് ധിമാൻ വെളിപ്പെടുത്തി.
'പ്രഗ്നന്റ് ജോബ്' കൂടാതെ മറ്റ് പല പേരുകളിലും ഇവർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. 'പ്ലേ ബോയ് സർവീസ്' എന്ന പേരിലും 'ധനി ഫിനാൻസ്', 'എസ്.ബി.ഐ ചീപ്പ് ലോൺസ്' തുടങ്ങിയ പേരുകളിൽ കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്തും ഇവർ പണം തട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























