24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

തെക്കുപടിഞാറൻ ബംഗാൾ ഉൾ കടലിലെ തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും. രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ടയ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ ജനുവരി 12 വരെ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ഇത് പ്രകാരം നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























