ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെയും സ്ത്രീയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി കല്ലാർഭാഗം സ്വദേശി ഷേർളി മാത്യു (45), കോട്ടയം ആലുംമൂട് സ്വദേശി ജോബ് എന്നിവരെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്തെ വാടകവീട്ടിലായിരുന്നു സംഭവം. ഈ വീട്ടിൽ ഷേർളി ഒറ്റയ്ക്കായിരുന്നു താമസം.ഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ് മാസങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതോടെയാണ് ഷേർളി വീട്ടിൽ താമസിക്കാനായി എത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്താറുള്ളൂവെന്നുമാണ് വിവരം. ജോബും ഷേർളിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഷേർളിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, ജോബിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഷേർളിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർളിയുടെ മൃതദേഹം. ജോബ് ഇതേമുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഷേർളിയെ പറ്റി പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളില്ല. ഇടുക്കി സ്വദേശിയാണ് ഇവർ. കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്നാണ് അയൽക്കാരോട് പറഞ്ഞത്. മുൻപ് ചങ്ങനാശ്ശേരിയിലാണ് താമസം എന്നും പറയപ്പെടുന്നു.
സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉന്നയിച്ചും ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. വീടിന്‍റെ പിൻവശത്തെ വാതിൽ തുറന്ന നിലയിൽ ആയിരുന്നു. മറ്റ് ബലപ്രയാഗത്തിന്‍റെ സൂചനകൾ ഒന്നും പരിശോധനയിൽ കണ്ടെത്താനായില്ല. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്‍റെ മൃതദേഹം സ്റ്റെയർകേസിനോട് ചേർന്നുമാണ് ഉണ്ടായിരുന്നത്. ഷെർളിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ആറുമാസം മുമ്പാണ് ഷേര്‍ളി കൂവപ്പള്ളിയിൽ വീട് വാങ്ങി താമസം തുടങ്ങിയത്.
കുറെ നാളുകളായി ഷേര്‍ളിയും ജോബും തമ്മിൽ അടുപ്പത്തിലായിരുന്നു. ജോബ് ഇടയ്ക്കിടെ കൂവപ്പള്ളിയിലെ വീട്ടിൽ എത്തുമായിരുന്നു. നാട്ടുകാരുമായി ഇരുവർക്കും ബന്ധം ഉണ്ടായിരുന്നില്ല. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഷേർളി ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയിട്ടുണ്ട്. പണമിടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ അടുത്തിടെ തർക്കത്തിലായി.
ഇതിനു പിന്നാലെ ജോബ് ഉപദ്രവിക്കുന്നെന്ന പരാതിയുമായി ഷേര്‍ളി കാഞ്ഞിരപ്പള്ളി പൊലീസിനെ സമീപിച്ചു. ഇതിനിടെ ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. രണ്ടു പേരുടെയും ബന്ധുക്കളിൽ നിന്ന് പൊലീസ് കൂടുതൽ വിവരം തേടി. ഫോറെൻസിക് സംഘം വീട്ടിൽ എത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























