കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം... കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു....

കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഇത്. ചൊവ്വാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.
കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് പ്രാർഥനാ കർമ്മങ്ങൾ നടത്തണമെന്ന് പാളയം ഇമാം അറിയിച്ചു. പ്രാർഥനയും ജാഗ്രതയും സമന്വയിപ്പിച്ചാകണം റമദാൻ നാളിലെ ചടങ്ങുകളെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം വിശുദ്ധ മാസം മഹാമാരിയുടെ തുടക്ക സമയത്തായിരുന്നു. ഇതോടെ ലോകമെമ്പാടുമുള്ള മുസ്ലീം സമുദായക്കാർ കമ്മ്യൂണിറ്റി പ്രാർത്ഥനകളും സാമൂഹിക ഒത്തുചേരലുകളും വെർച്വൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാൻ നിർബന്ധിതരായി. മതപരമായ ദാനധർമ്മ ചടങ്ങായ സദാഖാത് അല്ലെങ്കിൽ സക്കാത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നൽകാനാണ് നിർദ്ദേശം.
കോവിഡ് - 19 വാക്സിനുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സക്കാത്ത് പണം ഉപയോഗിക്കാമെന്നും ഇന്റർനാഷണൽ ഇസ്ലാമിക് ഫിഖ് അക്കാദമി അറിയിച്ചിട്ടുണ്ട്.
റമദാൻ കാലത്ത് എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ ഇതാണ്, റമദാൻ നോമ്പുകൾ ഓരോ മുസ്ലീമിന്റെയും കടമയാണ്, അതിനാൽ എല്ലാവരും ഉപവസിക്കണം. തറാവിഹിന്റെ ഒന്നര ഖണ്ഡികകൾ മാത്രമേ പള്ളികളിൽ വായിക്കാവൂ.
രാത്രി കർഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് നോമ്പെടുക്കുന്നവർ എല്ലാവരും വീട്ടിലെത്തണം. ഒരു പള്ളിയിൽ 100 ൽ കൂടുതൽ ആളുകൾ ഒത്തു കൂടരുത്. മാസ്കുകൾ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പള്ളികളിൽ പ്രത്യേകം ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha