Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

'യൂസഫലിക്ക് കണ്ടല്‍ കാടിന്റെയും, ചതുപ്പുനിലങ്ങളുടെയും, കായലിനെയും പ്രകൃതിയുടെയും ഒക്കെ വില ഇപ്പോള്‍ മനസ്സിലായി കാണും… ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അങ്ങ് വരുംതലമുറയോട് കൂടി ചെയ്യുന്ന വലിയ ഒരു സത്കര്‍മ്മം ആയിരിക്കും പ്രകൃതിയെ സംരക്ഷിക്കുന്നത്...' വൈറലായി കുറിപ്പ്

13 APRIL 2021 05:20 PM IST
മലയാളി വാര്‍ത്ത

എം എ യൂസഫലിയെ അപകടത്തില്‍ നിന്ന് രക്ഷിച്ചത് കോണ്‍ക്രീറ്റ് കാടുകളല്ല പകരം കണ്ടല്‍ കാടുകളും, ചതുപ്പു നിലങ്ങളുമാണെന്ന കുറിപ്പുമായി ഫൈസല്‍ അസ് ഹര്‍ എന്ന യുവാവ് രംഗത്ത് എത്തിയിരിക്കുകയാണ്. എം എ യൂസഫലിയുടെ അപകടവും രക്ഷപെടലും ദൈവ നിയോഗം എന്ന് വിവരിച്ചാണ്‌ ഫൈസല്‍ അസ് ഹര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

മലയാളികളുടെ അഭിമാനമായ. സ്വകാര്യ അഹങ്കാരമായ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടവും, തുടര്‍ന്ന് തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ട വാര്‍ത്തയും ആണ്. അദ്ദേഹം തന്നെ പറഞ്ഞല്ലോ ചതുപ്പ് ആണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്ന്. മറ്റെവിടെയെങ്കിലും ആയിരുന്നു എങ്കില്‍.. വല്ല കോണ്‍ക്രീറ്റ് കാടിലും ആണ് ഇറങ്ങിയത് എങ്കില്‍ അദ്ദേഹം അപായ പെടുമായിരുന്നു എന്ന്.. എന്തായാലും യൂസഫലിക്ക് കണ്ടല്‍ കാടിന്റെയും, ചതുപ്പുനിലങ്ങളുടെയും, കായലിനെയും പ്രകൃതിയുടെയും ഒക്കെ വില ഇപ്പോള്‍ മനസ്സിലായി കാണും…

കോടിക്കണക്കിന് സമ്പാദിച്ചശേഷം കോടികള്‍ മുടക്കി, കായലിനെയും, പ്രകൃതിയേയും വെല്ലുവിളിച്ച്‌, രാഷ്ട്രീയക്കാരെയും മറ്റും വിലക്കെടുത്ത് കോടികള്‍ മുടക്കി കോണ്‍ക്രീറ്റ് കാടുകള്‍ കെട്ടി പൊക്കിയാല്‍… ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ല എന്ന്..പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹം ഒന്നുകൂടി ചിന്തിക്കുക മനസ്സിലാക്കുക. ഇപ്പൊ തന്നെ ഏറെക്കുറെ മനസ്സിലായി കാണും അദ്ദേഹത്തിന്.

ഇപ്പോഴെങ്കിലും പ്രകൃതിയിലേക്ക് മടങ്ങാന്‍ അദ്ദേഹം തയ്യാറായാല്‍ ഒരുപാട് ഒരുപാട് അപകടമരണങ്ങള്‍കൂടി ഇല്ലാതാക്കാന്‍ അദ്ദേഹത്തിനു സാധിക്കും.. ജീവന്‍ ഉണ്ടെങ്കിലല്ലേ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കു. ഏക്കറുകണക്കിന് കായലും റോഡും കയ്യേറിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍സാധാരണ ജനങ്ങളെ എത്രമാത്രംആണ് അപകടത്തിലേക്ക് തള്ളിവിടുന്നത്.. ഈ തലമുറ മാത്രമല്ല വരും തലമുറകള്‍ക്കു കൂടി ദോഷമാണ് ഇതുപോലുള്ള കായല്‍ കയ്യേറ്റങ്ങളും, പ്രകൃതിയെ നശിപ്പിക്കുന്നതു മൂലം ഉണ്ടാകുന്നത്…

അതുകൊണ്ട് ബഹുമാനപ്പെട്ട യൂസഫലി അങ്ങയോടു ഒരു അപേക്ഷയാണ്,,, അങ്ങയുടെ ജീവന്‍ രക്ഷിച്ച അതുപോലെ വരും തലമുറയിലെ ഒന്നുമറിയാത്ത സാധാരണക്കാര്‍ക്ക്, പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും, ദ്രോഹം ചെയ്യുന്ന പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നിര്‍ത്തിവയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനും അങ്ങ് തന്നെ മുന്‍കൈയെടുക്കണം.. ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അങ്ങ് വരുംതലമുറയോട് കൂടി ചെയ്യുന്ന വലിയ ഒരു സത്കര്‍മ്മം ആയിരിക്കും പ്രകൃതിയെ സംരക്ഷിക്കുന്നത്..

യാതൊരു അനുഭവവും ഇല്ലാത്ത കപട പ്രകൃതിസ്നേഹികള്‍ ചെയ്യുന്നതിനേക്കാള്‍ എന്തുകൊണ്ടും പ്രകൃതിയെ സ്നേഹിക്കാന്‍ അങ്ങേയ്ക്ക് സര്‍വ്വേശ്വരന്‍ തന്ന ഒരു വരമാണ് ഈ ഹെലികോപ്റ്റര്‍ അപകടം. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ ഹെലികോപ്റ്റര്‍ അപകടം. ഇനിയെങ്കിലും അങ്ങ് പ്രകൃതിയെ സ്നേഹിക്കൂ.. പ്രകൃതിയെ സ്നേഹിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം ആകു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (4 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (5 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (6 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (7 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (7 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (8 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (8 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (10 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (10 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (10 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (10 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (10 hours ago)

Malayali Vartha Recommends